അറിഞ്ഞോളൂ... വിഷ്ണു പൂജ നടത്തുമ്പോള്‍ ഈ കാര്യങ്ങളൊന്നും ചെയ്യാന്‍ പാടില്ല !
വിഷ്ണു പൂജക്ക് ചെയ്യരുതാത്ത കാര്യങ്ങൾ
ഏതൊരു പൂജ ചെയ്യുമ്പോളും അതിന് അതിന്റേതായ ചിട്ടവട്ടങ്ങള്‍ ഉണ്ടാകാറുണ്ട്. അഹിതമായ കാര്യങ്ങള്‍ ചെയ്താല്‍ ഏതു പ്രവര്‍ത്തിക്കും ഗുണഫലത്തിന് പകരം ദോഷഫലമായിരിക്കും ലഭിക്കുക. വിഷ്ണുപൂജ ചെയ്യുമ്പോളും ഇത്തരത്തിലുള്ള പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. എന്തെല്ലാമാണ് അതെന്ന് നോക്കാം...
ഒരു കാരണവശാലും ഭക്ഷണത്തിന് ശേഷം വിഷ്ണുപൂജ ചെയ്യരുതെന്നാണ് ആചാര്യന്മാര് പറയുന്നത്. രാവിലെ കുളിച്ച് ശുദ്ധമായ ശേഷം മാത്രമേ അത് ചെയ്യാന്‍ പാടുള്ളൂ. പൂജയ്ക്കായുള്ള പൂക്കള്‍ മറ്റുള്ളവരില്‍ നിന്ന് കടം കൊണ്ടതാവരുത്. സ്വന്തമായി വാങ്ങിയവയോ സ്വന്തം പറമ്പില്‍ നിന്ന് എടുത്തവയോ ആകണമെന്നും അവര്‍ പറയുന്നു.
വീട്ടിലായാലും അമ്പലത്തിലായാലും വിഷ്ണുപൂജയ്ക്ക് കാല് കഴുകാതെ പങ്കെടുക്കരുത്. പുകയില, മിഠായി, മസാല, ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എന്നിങ്ങനെയുള്ള ഒന്നും വായിലിട്ടുകൊണ്ട് പൂജയില്‍ പങ്കെടുക്കരുത്. പൂജയ്ക്കുള്ള തിരി പരുത്തിത്തുണി കൊണ്ടുള്ളതാവണം. വിഗ്രഹത്തില്‍ തൊടുമ്പോഴും എടുക്കുമ്പോഴും വലതു കൈ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.