ഗരുഡ പുരാണ പ്രകാരം മരണം സംഭിക്കുന്നതിന് മുമ്പുണ്ടാകുന്ന ലക്ഷണങ്ങള്‍

19,000 ശ്ലോകങ്ങളുള്ള ഈ പുരാതന ഗ്രന്ഥം രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു.

സിആര്‍ രവിചന്ദ്രന്‍
ശനി, 4 ഒക്‌ടോബര്‍ 2025 (17:48 IST)
ഹൈന്ദവ വിശ്വാസ പ്രകാരം പതിനെട്ട് മഹാപുരാണങ്ങളുടെ ഒരു ശേഖരം നിലവിലുണ്ട്. അവയില്‍ വളരെ പ്രാധാന്യമുള്ളതാണ് ഗരുഡപുരാണം. 19,000 ശ്ലോകങ്ങളുള്ള ഈ പുരാതന ഗ്രന്ഥം രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഈ പുരാണത്തിലെ പ്രധാന ദേവതയായി ഭഗവാന്‍ വിഷ്ണുവിനെ ആരാധിക്കുന്നു. ഗരുഡപുരാണം പാരായണം ചെയ്യുന്നത് പരേതര്‍ക്ക് മോക്ഷം നേടാന്‍ സഹായിക്കുകയും അവരുടെ കുടുംബാംഗങ്ങള്‍ക്ക് ആത്മീയ ആശ്വാസം നല്‍കുകയും ചെയ്യുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. 
 
കൂടാതെ മരണത്തിന് തൊട്ടുമുമ്പ് ഉണ്ടാകാവുന്ന വിവിധ അടയാളങ്ങളെ പറ്റി ഈ പുരാണത്തില്‍ വിവരിക്കുന്നു. ഗരുഡ പുരാണം അനുസരിച്ച് മരണത്തിന് തൊട്ടുമുമ്പ് വ്യക്തികള്‍ക്ക് അവരുടെ പൂര്‍വ്വികരുടെ സാന്നിധ്യം സമീപത്ത് അനുഭവപ്പെടാന്‍ തുടങ്ങിയേക്കാം. മരണപ്പെട്ടയാളുടെ മരണാനന്തര ജീവിതത്തിലേക്കുള്ള വരവിന്റെ ആഘോഷമായി ഇതിനെ വ്യാഖ്യാനിക്കുന്നു. കാരണം കുടുംബാംഗങ്ങള്‍ അവരോടൊപ്പം ചേരാന്‍ തയ്യാറെടുക്കുന്നതായി വിശ്വസിക്കപ്പെടുന്നു. 
 
കൂടാതെ നിങ്ങളെ  ഒരു നായ  പിന്തുടരാന്‍ തുടങ്ങുകയും നാല് ദിവസത്തിലധികം ഈ സ്വഭാവം തുടരുകയും ചെയ്താല്‍ അത് നിങ്ങളുടെ മരണം അടുക്കുന്നു എന്നതിന്റെ സൂചനയായി കണക്കാക്കപ്പെടുന്നു. മാത്രമല്ല മരിക്കുന്ന സമയത്ത് ഒരു വ്യക്തിയുടെ കൈകളിലെ വരകള്‍ അപ്രത്യക്ഷമാകുകയോ പൂര്‍ണ്ണമായും അദൃശ്യമാകുകയോ ചെയ്യുമെന്ന് ഗരുഡ പുരാണം പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

Bakrid: ബക്രീദ് അഥവാ ഇദ് അൽഅദ്ഹായുടെ പ്രാധാന്യമെന്ത്?, ബക്രീദിന്റെ ചരിത്രം

Bakrid Wishes in Malayalam: ബക്രീദ് ആശംസകള്‍ മലയാളത്തില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നായ്ക്കള്‍ക്ക് ഭക്ഷണം കൊടുത്താല്‍ ദോഷങ്ങള്‍ കുറയും

2025 നവംബറിലെ ധനശക്തി രാജ്യയോഗം: പെട്ടെന്ന് സമ്പത്ത് ലഭിക്കുന്ന 3 രാശികള്‍

Navratri: നവരാത്രിക്ക് പിന്നിലുള്ള ഐതീഹ്യം എന്ത്?

Navratri: നവരാത്രി ആഘോഷങ്ങളിൽ 9 നിറങ്ങൾക്കുള്ള പ്രാധാന്യമെന്ത്?

നവരാത്രി പൂജ: വിഗ്രഹ ഘോഷയാത്രയ്ക്ക് തുടക്കമായി, 22 ന് വൈകിട്ട് തിരുവനന്തപുരത്ത് എത്തുന്നതോടെ ആഘോഷങ്ങള്‍ തുടങ്ങും

അടുത്ത ലേഖനം
Show comments