Publish Date: Wed, 09 Feb 2022 (13:58 IST)
Updated Date: Wed, 09 Feb 2022 (14:02 IST)
ആയില്യം നക്ഷത്രത്തില്‍ ജനിച്ച ആളുകള്‍ സാധാരണയായി അന്യരെ വിശ്വസിക്കാത്ത പ്രകൃതക്കാരായിരിക്കും. ഏതു സാഹചര്യത്തിലും സ്വന്തം കാര്യത്തിന് മുന്‍തൂക്കം കൊടുത്ത് സംസാരിക്കുന്നതായിരിക്കും ഇവര്‍. തന്റെ ഭാഗത്ത തെറ്റ് ഉണ്ടായാലും അതിനെ നായീകരിക്കുന്ന സുഹൃത്തുക്കളെ ആയിരിക്കും ഇവര്‍ക്ക് പ്രിയം. അത്തരത്തിലുള്ള സുഹൃത്തുക്കള്‍ക്ക് വേണ്ടി എന്ത് ത്യാഗവും സഹിക്കാന്‍ ഇവര്‍ തയ്യാറാകും. ജീവിതത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുമെങ്കിലും ഭാഗ്യാനുഭവങ്ങള്‍ വന്നുചേരും. ഇവരുടെ പെരുമാറ്റം മറ്റുള്ളവര്‍ക്ക് ക്രൂരം പോലെ തോന്നാറുണ്ട്. പൊതുവെ ബന്ധുക്കളെയോ സ്വജനങ്ങളയോ കൊണ്ട് ഇവര്‍ക്ക് വലിയ പ്രയോജമങ്ങള്‍ ഒന്നും ഉണ്ടാകാരില്ല.