Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒറ്റത്തിരി മാത്രമായി കത്തിയാല്‍ നാശമോ ?; സന്ധ്യാദീപം തെളിയിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഒറ്റത്തിരി മാത്രമായി കത്തിയാല്‍ നാശമോ ?; സന്ധ്യാദീപം തെളിയിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഒറ്റത്തിരി മാത്രമായി കത്തിയാല്‍ നാശമോ ?; സന്ധ്യാദീപം തെളിയിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
, വ്യാഴം, 1 മാര്‍ച്ച് 2018 (17:16 IST)
ഭാരതീയരുടെ വിശ്വാസത്തിന്റെ ഭാഗമാണ് വീടുകളില്‍ സന്ധ്യാദീപം തെളിയിക്കുക എന്നത്. പുരാതന കാലം മുതല്‍ തുടര്‍ന്നുവന്ന ആചാരങ്ങളുടെ ഭാഗം തന്നെയാണ് ഈ ചടങ്ങും. കുടുംബത്തില്‍ ഐശ്വര്യവും അനുഗ്രഹവും വന്നു ചേരുന്നതിനാണ് സന്ധ്യാദീപം തെളിയിക്കുന്നത്.

സന്ധ്യാദീപം തെളിയിക്കേണ്ടത് എങ്ങനെയാകണമെന്ന കാര്യത്തില്‍ പലര്‍ക്കും ആശങ്കയും അറിവില്ലായ്‌മയുമുണ്ട്. ചെറിയ വീഴ്‌ചകള്‍ പോലും വിപരീത ഫലങ്ങള്‍ ഉണ്ടാക്കുമെന്ന വിശ്വാസവും പഴമക്കാരിലുണ്ട്. ഇലയിലോ, തളികയിലോ, പീഠത്തിലോ നിലവിളക്ക് വയ്ക്കണമെന്നാണ് ശാസ്‌ത്രം പറയുന്നത്.

സന്ധ്യാദീപം തെളിയിക്കുമ്പോള്‍ ആദ്യം കൊളുത്തേണ്ടത് പടിഞ്ഞാറുഭാഗത്തെ തിരിയാണ്. ഭവനങ്ങളില്‍ പതിവായി രണ്ടില്‍ കൂടുതല്‍ ദീപങ്ങള്‍ ഉള്ള വിളക്ക് കൊളുത്തേണ്ടത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

ഒറ്റത്തിരി മാത്രമായി വിളക്ക് വയ്ക്കുന്നത് ദോഷമാണ്. ഒന്ന്, രണ്ട്, അഞ്ച്, ഏഴ് എന്നിങ്ങനെയേ ദീപനാളങ്ങള്‍ വരാവൂ. പ്രഭാതത്തില്‍ കിഴക്കോട്ടും പ്രദോഷത്തില്‍ പടിഞ്ഞാറോട്ടും ദര്‍ശനമായിവേണം തിരി തെളിക്കാന്‍. രണ്ട് നാളങ്ങള്‍ കൊളുത്തുന്നുവെങ്കില്‍ ഒന്ന് കിഴക്കോട്ടും മറ്റേത് പടിഞ്ഞാറോട്ടും ആയിരിക്കണം. വിശേഷദിവസങ്ങളില്‍ അഞ്ചോ, ഏഴോ തിരികളിട്ട് വിളക്ക് തെളിക്കുമ്പോള്‍ കിഴക്കുവശത്തുനിന്നാണ് കത്തിച്ചു തുടങ്ങേണ്ടത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വര്‍ണ്ണ പാദസരം അണിഞ്ഞാല്‍ ഐശ്വര്യം ഇല്ലാതാകുമെന്ന് പറയുന്നത് ഇക്കാരണങ്ങളാലോ ?