Ramayana Month: കര്‍ക്കിടക മാസത്തെ രാമായണ മാസം എന്നാണ് പൊതുവെ വിശേഷിപ്പിക്കുന്നത്. രാമായണ ഭക്തിക്കായി പ്രത്യേകം സമര്‍പ്പിക്കപ്പെട്ട മാസമാണ് ഇത്. പുണ്യമാസം, പഞ്ഞമാസം എന്നെല്ലാം കര്‍ക്കിടക മാസം അറിയപ്പെടുന്നു.
രാമായണ മാസത്തില്‍ ശ്രീരാമനോടുള്ള ഭക്തി പ്രദര്‍ശിപ്പിക്കാനുള്ള സമയമാണ്. ഭക്തര്‍ രാമായണ മാസത്തില്‍ നാലമ്പല ദര്‍ശനം നടത്താറുണ്ട്. കര്‍ക്കിടക മാസത്തിലെ ദുരിതത്തില്‍ നിന്നും രോഗപീഡകളില്‍ നിന്നും രക്ഷ നേടാനാവും എന്നതാണ് നാലമ്പല ദര്‍ശനത്തിന്റെ ഐതിഹ്യം.
ശ്രീരാമന്‍, ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്‌നന്‍ എന്നിവരോടുള്ള ഭക്തിയാണ് നാലമ്പല ദര്‍ശനത്തില്‍ പ്രകടിപ്പിക്കുന്നത്. തൃശൂര്‍-എറണാകുളം ജില്ലകളിലായാണ് ഈ നാല് ക്ഷേത്രങ്ങള്‍.
തൃപ്രയാര്‍ ശ്രീരാമക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം, തിരുമൂഴിക്കുളം ശ്രീലക്ഷ്മണപ്പെരുമാള്‍ ക്ഷേത്രം, പായമ്മല്‍ ശത്രുഘ്‌ന ക്ഷേത്രം എന്നിവയാണ് നാലമ്പല ദര്‍ശനം നടത്തേണ്ട ക്ഷേത്രങ്ങള്‍.
ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലും രാമായണ മാസത്തില്‍ ഭക്തര്‍ ദര്‍ശനം നടത്താറുണ്ട്.