Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീടിനുള്ളില്‍ ചെരുപ്പിടാമോ?

വീടിനുള്ളില്‍ ചെരുപ്പിടാമോ?

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 18 ജൂലൈ 2022 (13:34 IST)
പുതിയ ജീവിത രീതിയനുസരിച്ച് വീടിനുള്ളില്‍ കക്കൂസ് പണിയുകയും ചെരുപ്പിട്ട് നടക്കുകയുമാണ് പതിവ്. എന്നാല്‍ പഴമക്കാര്‍ ഇതിന് എതിരാണ്. വളരെ പവിത്രമായി കാത്തു സൂക്ഷിക്കേണ്ടതാണ് ഭവനം. ക്ഷേത്രം പോലെ വീടിനുള്ളില്‍ കയറുമ്പോള്‍ തന്നെ നമ്മുടെ മനസിനും ശാന്തത ലഭിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഇന്ന് വെറും ആഡംബരത്തിനും പൊങ്ങച്ചത്തിനുമാണ് പലരും വീടുപണിയുന്നത്.
 
വീടിനുള്ളില്‍ വരുമ്പോള്‍ പഴയ ചെരുപ്പ് മാറ്റി പുതിയ ചെരുപ്പിട്ടാണ് പലരും തങ്ങളുടെ വൃത്തി പ്രദര്‍ശിപ്പിക്കുന്നത്. എന്നാല്‍ നമ്മുടെ സംസ്‌കാരം അനുസരിച്ച് വീടിനുള്ളില്‍ പ്രവേശിക്കുമ്പോള്‍ മുഖവും കാലും കഴുകേണ്ടതാണ്. കാരണം പലതരം മാലിന്യങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. പുറത്തു നിന്ന് നാം കൊണ്ടുവരുന്ന മാലിന്യം വീടിനുള്ളില്‍ കയറ്റാന്‍ പാടില്ല. അങ്ങനെയായാല്‍ വീടും ബസ്റ്റാന്റും തമ്മില്‍ വ്യത്യാസമില്ലാതെ വരും. കൂടാതെ ഇടക്കിടെ കാലും മുഖവും കഴുകുന്നത് ആരോഗ്യത്തിന് നല്ലതുമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Karkidakam: കർക്കിടക മാസത്തിൽ ദശപുഷ്പങ്ങൾക്കുള്ള പ്രാധാന്യമെന്ത്?