Publish Date: Mon, 31 Jan 2022 (13:34 IST)
Updated Date: Mon, 31 Jan 2022 (13:36 IST)
2022 ല്‍ വൃശ്ചികം രാശിക്കാര്‍ക്ക് തുടക്കം മികച്ചതായിരിയ്ക്കും എങ്കിലും പിന്നീടങ്ങോട്ട് ഗുണദോഷങ്ങള്‍ ഇട കലര്‍ന്നു വരും. വര്‍ഷത്തിന്റെ തുടക്കത്തില്‍ ചിലവുകള്‍ ഉണ്ടാകും എങ്കിലും സമ്പാദ്യത്തിന് അനുകൂലമായ വര്‍ഷമാണ്. വിദേശത്ത് പോകാനുള്ള അവസരവും 2022ല്‍ കൈവന്നേക്കാം. ബിസിനസ് പരമായോ ജോലിയുമായി ബന്ധപ്പെട്ടോ പുതിയ പ്രൊജക്ടുകള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നു എങ്കില്‍ പ്രത്യേക ശ്രദ്ധ നല്‍കണം. അല്ലെങ്കില്‍ പ്രശ്‌നങ്ങള്‍ നേരിട്ടേക്കാം.
തൊഴില്‍പരമായി പ്രയാസങ്ങള്‍ നേരിടാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഉയര്‍ച്ചയ്ക്കും അവസരം ഉണ്ടാകും. പഠന കാര്യങ്ങള്‍ക്ക് 2022 അനുകൂലമായിരിയ്ക്കും, ഉപരിപഠനം നടത്താന്‍ ആഗ്രഹിയ്ക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. മത്സരപരീക്ഷകളില്‍ വിജയം നേടാന്‍ സാധിച്ചേയ്ക്കും. ഭക്ഷണരീതിയിലും ആരോഗ്യ പരിപാലനത്തിലും ശ്രദ്ധ നല്‍കേണ്ടതുണ്ട്. ശാരീരികക്ഷമത നിലനിര്‍ത്താനും പതിവായി വ്യായാമം ചെയ്യാനും പ്രത്യേകം ശ്രദ്ധിയ്ക്കണം.