Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൃഷ്ണവിഗ്രഹം വീട്ടില്‍ വയ്ക്കണമെങ്കില്‍ ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിച്ചേപറ്റൂ !

കൃഷ്ണവിഗ്രഹം വീട്ടില്‍ വയ്ക്കുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം

കൃഷ്ണവിഗ്രഹം വീട്ടില്‍ വയ്ക്കണമെങ്കില്‍ ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിച്ചേപറ്റൂ !
, ശനി, 23 സെപ്‌റ്റംബര്‍ 2017 (13:57 IST)
എല്ലാ വീടുകളിലും കാണുന്ന ഒന്നാണ് കൃഷ്ണവിഗ്രഹം. വാത്സല്യത്തോടെയുള്ള ഒരു തരം ഭക്തിഭാവമാണ് കണ്ണന്‍ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന കൃഷ്ണഭഗവാനോട് പൊതുവെ എല്ലാവര്‍ക്കുമുള്ളത്. കൃഷ്ണന്റെ വിഗ്രഹം വീട്ടില്‍ വയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇക്കാര്യങ്ങളെല്ലാം കൃത്യമായി പാലിച്ചായിരിക്കണം അത് ചെയ്യേണ്ടത്. എങ്കില്‍ മാത്രമേ കൃഷ്ണപ്രീതി നേടാന്‍ സാധിക്കൂ എന്നാണ് ശാസ്ത്രം പറയുന്നത്. 
 
കൃഷ്ണപ്രതിമയുടെ കൂടെ ഓടക്കുഴല്‍ വയ്ക്കുന്നത് വീട്ടുകാരെ ഒന്നിപ്പിയ്ക്കാന്‍ നല്ലതാണ്. എന്തെന്നാല്‍ ഓടക്കുഴല്‍ വായിച്ചായിരുന്നു കൃഷ്ണന്‍ ഗോക്കളേയും ബന്ധുമിത്രാദികളേയും ആകര്‍ഷിച്ചു തനിയ്ക്കടുത്തെത്തിച്ചിരുന്നതെന്നാണ് ചരിത്രം. പശുവുമൊത്തുള്ള കൃഷ്ണവിഗ്രഹമോ വിഗ്രഹത്തിനു സമീപത്തായി പശുവിന്റെ രൂപമോ വയ്ക്കുന്നത് നല്ലതാണ്. പശു 33 കോടി ദേവതകളെ പ്രതിനിധാനം ചെയ്യുന്നുവെന്നു പറയാം. 
 
കൃഷ്ണന്റെ അലങ്കാരമായാണ് മയില്‍പ്പീലി കണക്കാക്കുന്നത്. അതിനാല്‍ മയില്‍പ്പീലി കൃഷ്ണവിഗ്രഹത്തോടൊപ്പം വയ്ക്കുന്നതു സന്തോഷം പ്രധാനം ചെയ്യുമെന്നാണ് വിശ്വാസം. കൃഷ്ണന് ഏറെ പ്രിയങ്കരമായ ഒന്നാണ് കല്‍ക്കണ്ടം. അതുകൊണ്ടുതന്നെ കല്‍ക്കണ്ടം ഒരു ടിന്നിലടച്ച് കൃഷ്ണപ്രതിമയ്ക്കു സമീപം വയ്ക്കുന്നതും ഉത്തമമാണ്. കൃഷ്ണനാമം അടയാളപ്പെടുത്തിയ വൈജയന്തിമാല വിഗ്രഹത്തില്‍ ചാര്‍ത്തുന്നതും ഏറെ നല്ലതാണ്. 
 
വെണ്ണക്കണ്ണന്റെ വിഗ്രഹം വീട്ടില്‍ വയ്ക്കുന്നത് സന്താനഭാഗ്യം കൊണ്ടുവരുമെന്നാണ് വിശ്വാസം. ലഡു തിന്നുന്ന കണ്ണനായാലും മതിയെന്നും ശാസ്ത്രം പറയുന്നു. തറയിലോ കിടക്കയിലോ കട്ടിലിലോ മേശപ്പുറത്തോ ഒന്നും കൃഷ്ണവിഗ്രഹം വയ്ക്കരുത്. ലോഹം കൊണ്ടുളള വിഗ്രഹമാണെങ്കില്‍ ഇത് പോളിഷ് ചെയ്യണം. ഹരേ രാമ ഹരേ കൃഷ്ണ മന്ത്രങ്ങള്‍ ദിവസവും ഉരുവിടുന്നതും കൃഷ്ണനെ പ്രസാദിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉറപ്പിച്ചോളൂ... ഈ വസ്തുക്കള്‍ പൂജാമുറിയിലുണ്ടെങ്കില്‍ ദോഷമായിരിക്കും ഫലം !