Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൂര്‍ണചന്ദ്രദര്‍ശനം പു‍ണ്യമോ ? അറിയണം... ഇക്കാര്യങ്ങള്‍ !

പൂര്‍ണചന്ദ്രദര്‍ശനം പു‍ണ്യം

പൂര്‍ണചന്ദ്രദര്‍ശനം പു‍ണ്യമോ ? അറിയണം... ഇക്കാര്യങ്ങള്‍ !
, തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2017 (17:19 IST)
പൗര്‍ണ്ണമി ദിവസങ്ങള്‍ ഹിന്ദുക്കള്‍ക്ക്‌ ആചാര പ്രദാനമാണ്‌. ചന്ദ്രന്‍റെ വൃദ്ധിക്ഷയങ്ങള്‍ക്കും കടലിലെ വേലിയേറ്റങ്ങള്‍ക്കും തമ്മില്‍ ബന്ധമുണ്ട്‌. പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ശക്തി മനുഷ്യ ജീവിത്തെയും സ്വാധീനിക്കുമല്ലോ. ശിവക്ഷേത്രങ്ങളില്‍ പൗര്‍ണമി വളരെ പ്രധാനമാണ്‌. ചന്ദ്രക്കലാധരനാമം ശിവന്‍ എന്നത്‌ തന്നെയാണ്‌ ഇതിന്‌ കാരണം. പൗര്‍ണമിദിനങ്ങളില്‍ സന്ധ്യക്ക്‌ ക്ഷേത്രദര്‍ശനം പുണ്യമാണ്. 
 
പൂര്‍ണചന്ദ്രദര്‍ശനം പു‍ണ്യം എന്നാണ്‌ പഴമക്കാര്‍ പോലും പറയുന്നത്‌. ഭൂമിയിലെ സര്‍വ്വ ചരാചങ്ങളെയും ചന്ദ്രന്‍റെ വൃദ്ധിക്ഷയങ്ങള്‍ ബാധിക്കാറുണ്ട്‌. പൗര്‍ണമി നിലാവ്‌ ചരാചരങ്ങള്‍ക്ക് അനന്ദദായകമാണ്‌. പൗര്‍ണമി ദിനങ്ങള്‍ എല്ലാം ശിവക്ഷേത്രങ്ങളില്‍ പ്രധാനമാണ്‌.
 
മസ്തിഷ്കം പരിപൂര്‍ണ്ണമായി പ്രവര്‍ത്തന സജ്ജമാകുന്ന ദിനമാണത്രേ പൗര്‍ണമി. പൂജാദികര്‍മ്മങ്ങള്‍ക്ക്‌ ഈ ദിനം വളരെ ഫലപ്രദമാണ്. മേടമാസത്തിലെ ചിത്രപൗര്‍ണമി, ഇടവത്തിലെ വിശാഖം, മിഥുനത്തിലെ മൂലം, കര്‍ക്കിടകത്തിലെ തിരുവോണം, ചിങ്ങത്തിലെ അവിട്ടം, കന്നിയിലെ ഉതൃട്ടാതി, തുലാത്തി‍ലെ കാര്‍ത്തിക, വൃശ്ചികത്തിലെ കാര്‍ത്തിക, കുംഭത്തിലെ മകം, മകരത്തിലെ പൂയം എന്നീ ദിനങ്ങള്‍ എല്ലാം പൗര്‍ണമിയായിരിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാസ്തു നോക്കാതെയാണോ പൂന്തോട്ടം നിര്‍മിച്ചത് ? വെറുതെയല്ല ഈ അവസ്ഥ !