Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശിവനെ ആരാധിക്കൂ, മരണത്തെയും ജയിക്കാം

ശിവനെ ആരാധിക്കൂ, മരണത്തെയും ജയിക്കാം
, ശനി, 3 നവം‌ബര്‍ 2018 (21:05 IST)
സംഹാരത്തിന്‍റെ ഈശ്വരനാണ്‌ ശിവന്‍. മരണത്തേയും എതിരാളിയെയും അതിജീവിക്കാന്‍ മൃത്യുഞ്‌ജയഭാവത്തിലുള്ള ശിവരൂപത്തെയാണ്‌ പുരാതന കാലം മുതല്‍ ഭാരതീയര്‍ പൂജിക്കുന്നത്‌.
 
മരണഭയമുള്ളവര്‍ എല്ലാ ആശ്രയവും തേടി എത്തുന്നത്‌ ശിവരൂപത്തിന്‌ മുന്നിലാണ്‌. ഭക്തരെ രക്ഷിക്കുന്നതിനായി യമദേവനോട്‌ പോലും പോരാടുന്ന ശക്തിരൂപമാണ്‌ ശിവനെന്ന്‌ ഐതീഹ്യം വിവരിക്കുന്നുണ്ടല്ലോ 
 
മരണത്തെ പോലും അകറ്റിനിര്‍ത്താന്‍ ശിവഭാവത്തെ ആരാധിക്കുന്നതിലൂടെ കഴിയുമെന്ന്‌ പുരാതന കാലം മുതല്‍ ഭാരതീയര്‍ വിശ്വസിക്കുന്നു.
 
ഐശ്വര്യ ജീവിതം നയിക്കുന്നതിന്‌ മൃത്യുജഞ്‌ജയഭാവത്തിലുള്ള ശിവമൂര്‍ത്തിയെ ഭജിക്കുന്നത്‌ നല്ലതാണ്‌. ശത്രുദോഷത്തിന്‌ മൃത്യുഞ്‌ജയ ബലിയും ഉപദേശിക്കാറുണ്ട്‌. ഒമ്പത്‌ ഇതളുകളായി പത്മം തയ്യാറാക്കി നടുവില്‍ ശിവനെ ആവാഹിച്ച്‌ പൂജിക്കുന്നതാണ്‌ മൃത്യുജ്ഞയ ബലി. 
 
ശിവനെ പ്രസാദിപ്പിക്കുന്നതിനായി ജപമാലങ്ങള്‍ ഉപയോഗിച്ചുളള നിത്യ ജപവും പ്രധാനമാണ്‌. രുദ്രാഷം, ചന്ദനം, രക്തചന്ദനം, സ്‌ഫടികം എന്നിവ കൊണ്ടുള്ള മാലകളാണ്‌ ജപത്തിന്‌ ഉപയോഗിക്കുന്നത്‌. ജപമാല കൈമാറാന്‍ പാടില്ല എന്നാണ്‌ വിശ്വാസം.
 
മരണത്തേയും മൃതാവസ്ഥയേയും നിതാന്തമായി അകറ്റി നിര്‍ത്തുന്നവനാണ്‌ മൃത്യുജ്ഞയന്‍ എന്നാണ്‌ സങ്കല്‍പം. രണ്ടു കൈകള്‍ കൊണ്ടും അമൃതകലശം സ്വയം ശിരസില്‍ അഭിഷേകം ചെയ്യുന്ന രൂപത്തിലാണ്‌ ശിവനെ ഈ ഭാവത്തില്‍ സങ്കല്‌പിച്ചിരിക്കുന്നത്‌.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടയ്ക്ക് നേരെ നിന്ന് പ്രാർത്ഥിച്ചുകൂടാ, കാരണം ഇതാണ്