ചെക്കച്ചിവന്തവാനം ട്രെയിലര്‍ വന്‍ തരംഗം, ഇതുവരെ കണ്ടത് 6 മില്യണ്‍ പേര്‍ !

ചൊവ്വ, 28 ഓഗസ്റ്റ് 2018 (14:23 IST)
മണിരത്നത്തിന്‍റെ ഏറ്റവും പുതിയ സിനിമയായ ‘ചെക്കച്ചിവന്ത വാനം’ ട്രെയിലര്‍ തരംഗമായി മാറുകയാണ്. ഇതുവരെ ആറ്‌ മില്യണ്‍ വ്യൂസ് ആണ് ട്രെയിലറിന് യൂട്യൂബില്‍ ലഭിച്ചിരിക്കുന്നത്. സമീപകാലത്ത് ഒരു സിനിമയുടെ ട്രെയിലറിനും ലഭിക്കാത്ത വരവേല്‍‌പ്പാണ് ഈ ഗ്യാംഗ്‌സ്റ്റര്‍ മൂവിയുടെ ട്രെയിലറിന് കിട്ടുന്നത്.
 
ഒരു ഗ്യാംഗ്സ്റ്റര്‍ ഫാമിലിയുടെ കഥയാണ് ചെക്കച്ചിവന്തവാനം പറയുന്നത്. ‘ഗോഡ്ഫാദര്‍’ ടച്ചില്‍ മണിരത്നം ഒരുക്കിയിട്ടുള്ള ഈ സിനിമയിലെ വന്‍ താരനിരയാണ് ജനങ്ങളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം.
 
പ്രകാശ് രാജ്, ജയസുധ, അരവിന്ദ് സ്വാമി, വിജയ് സേതുപതി, സിമ്പു, അരുണ്‍ വിജയ്, ത്യാഗരാജന്‍, ജ്യോതിക എന്നിങ്ങനെ വമ്പന്‍ താരങ്ങളെല്ലാം ഒന്നിച്ച് അണിനിരക്കുന്നു എന്നതാണ് പ്രത്യേകത. ഇവരെയെല്ലാം ഉള്‍പ്പെടുത്തിയ ട്രെയിലര്‍, സിനിമ ഏത് സ്വഭാവത്തിലുള്ളതാണെന്നും കഥ എന്താണെന്നും വ്യക്തമായ സൂചന നല്‍കുന്നു.
 
സന്തോഷ് ശിവന്‍ ക്യാമറ ചലിപ്പിക്കുന്ന സിനിമയുടെ സംഗീതം എ ആര്‍ റഹ്‌മാനാണ്. മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമ സെപ്റ്റംബര്‍ 28ന് റിലീസാകും. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം നയൻ‌താരയെ വാനോളം പുകഴ്ത്തി മഞ്ജിമ മോഹൻ!