Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശബരിമല മാസപൂജ: കെഎസ്ആര്‍ടിസി പ്രത്യേക സര്‍വ്വീസ് നടത്തും

ശബരിമല മാസപൂജ: കെഎസ്ആര്‍ടിസി പ്രത്യേക സര്‍വ്വീസ് നടത്തും

ശ്രീനു എസ്

, ബുധന്‍, 14 ജൂലൈ 2021 (08:07 IST)
തിരുവനന്തപുരം; ശബരിമലയിലെ കര്‍ക്കടക മാസപൂജയ്ക്ക് വേണ്ടി തുറക്കുമ്പോള്‍ കെഎസ്ആര്‍ടിസി പ്രത്യേക സര്‍വ്വീസുകള്‍ ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. കര്‍ക്കിടക മാസപൂജ പ്രമാണിച്ച് ജൂലൈ 15 വെള്ളിയാഴ്ച നട തുറന്ന് ജൂലൈ 21  ബുധനാഴ്ച രാത്രി നട അയക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ശബരിമലയില്‍ എത്തുന്ന മുഴുവന്‍ ഭക്തര്‍ക്കും കെഎസ്ആര്‍ടിസി യാത്രാ സൗകര്യം ഒരുക്കും. ഈ കാലയളവില്‍ തീര്‍ത്ഥാടകരുടെ തിരക്ക് അനുസരിച്ച് കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് നടത്തുന്നത് തിരുവനന്തപുരം സെന്‍ട്രല്‍, പത്തനംതിട്ട, പുനലൂര്‍, കൊട്ടാരക്കര യൂണിറ്റ് ഓഫീസര്‍മാര്‍ക്ക്  ചുമതല നല്‍കിയിട്ടുണ്ട്. ഇതിന്റെ തയ്യാറെടുപ്പുകള്‍ക്കായിട്ട്  ആവശ്യമായ ജീവനക്കാരെ കെഎസ്ആര്‍ടിസി വിന്യസിച്ച് കഴിഞ്ഞു. 
 
തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം പമ്പയിലേക്ക്  സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ജൂലൈ 16 മുതല്‍  പമ്പയിലും നിലയിലും നടത്തുന്ന സര്‍വ്വീസിനെക്കുറിച്ച് യാത്രക്കാരെ അറിയിക്കുന്നതിന് വേണ്ടി  മൈക്ക് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലക്കല്‍-  പമ്പ ചെയിന്‍ സര്‍വീസിനായി 15 ബസുകളാണ് ഇപ്പോള്‍ അനുവദിച്ചിട്ടുള്ളത്. കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തുന്ന മുറയ്ക്ക് ബസുകളുടെ എണ്ണം കൂട്ടും. 
കൂടാതെ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പമ്പയിലേക്ക് ചെങ്ങന്നൂര്‍ ഡിപ്പോയില്‍ നിന്നും പ്രത്യേക സര്‍വീസ് നടത്തും. കൂടാതെ   കോട്ടയം എരുമേലി എന്നീ ഡിപ്പോകളില്‍ നിന്നും ആവശ്യമെങ്കില്‍ പമ്പയിലേക്ക് സര്‍വീസുകള്‍ നടത്തുമെന്നും കോവിഡ് പശ്ചാത്തലത്തില്‍  കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് ഇരുന്നുള്ള യാത്രമാത്രമേ അനുവദിക്കുകയുള്ളൂവെന്നും മന്ത്രി അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ നക്ഷത്രത്തില്‍ ജനിച്ചവരെ വലിയ ആത്മാര്‍ത്ഥതയുള്ളവരായി തോന്നും