Webdunia - Bharat's app for daily news and videos

Install App

ശബരിമല ശ്രീധർമ്മശാസ്താനട ഇന്ന് തുറക്കും

എ കെ ജെ അയ്യര്‍
ചൊവ്വ, 14 ജൂണ്‍ 2022 (18:46 IST)
പത്തനംതിട്ട: മിഥുനമാസ പൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താനട ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് തുറക്കും. തന്ത്രി കണ്ഠരര് മോഹനരുടെ മുഖ്യ കാർമ്മികത്വത്തിൽ മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി നട തുറന്നു ദീപങ്ങൾ തെളിക്കും.

ഇതിനെ തുടർന്ന് ഉപദേവതാ ക്ഷേത്രങ്ങളിലും ദീപം തെളിക്കും. ഭക്തർക്ക് വെർച്വൽ ക്യൂ സംവിധാനത്തിലൂടെ ഭഗവത് ദർശനം നടത്താം. ഇതിനൊപ്പം നിലയ്ക്കലിൽ സ്പോട്ട് ബുക്കിംഗ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.

നാളെ മുതൽ എല്ലാ ദിവസവും അഭിഷേകം, നെയ്യഭിഷേകം, ഉദയാസ്തമയപൂജ, അഷ്ടാഭിഷേകം, കലശാഭിഷേകം, കളഭാഭിശേകം, പടിപൂജ, പുഷ്‌പാഭിഷേകം എന്നിവയും ഉണ്ടായിരിക്കും. പത്തൊമ്പതാം തീയതി രാത്രി പാത മണിക്ക് തിരുനട അടയ്ക്കും.  

അനുബന്ധ വാര്‍ത്തകള്‍

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

ചെവി ചെറുതായിട്ടുള്ളവര്‍ കഠിനാധ്വാനികള്‍!

Happy Holi: പ്രഹ്ളാദ ഭക്തിയും ഹോളി ആഘോഷത്തിനു പിന്നിലെ ഐതീഹ്യവും

തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഈമാസം ഗുണമുണ്ടാകാന്‍ ഇക്കാര്യങ്ങള്‍ ചെയ്യണം

ആരാണ് ഗോവിന്ദന്മാര്‍; പന്ത്രണ്ട് ശിവാലയങ്ങള്‍ ഇവയൊക്കെ

മഹാശിവരാത്രിയുമായി ബന്ധപ്പെട്ട് പുരാണങ്ങളിലെ രണ്ട് ഐതീഹ്യങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments