ശബരിമല: വിഷു - മേടമാസ പൂജകൾക്കായി ശബരിമല നട കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചു മണിക്ക് തുറന്നു. ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമ്മികത്വത്തിൽ മേൽശാന്തി പരമേശ്വരൻ നമ്പൂതിരി ശ്രീകോവിൽ നട തുടർന്ന് ദീപങ്ങൾ തെളിച്ചു.
എന്നാൽ കഴിഞ്ഞ ദിവസം ഭക്തർക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. ഇന്ന് പുലർച്ചെ അഞ്ചു മണിക്ക് നട തുറന്നു പതിവ് അഭിഷേകവും പൂജകളും നടന്നു. ഏപ്രിൽ പതിനെട്ടിനാണ് നട അടയ്ക്കുന്നത്. അതുവരെ ഉദയാസ്തമയ പൂജ, കളഭാഭിഷേകം, പടിപൂജ, പുഷ്‌പാഭിഷേകം എന്നിവ നടക്കും.
ഇത്തവണ മേടമാസം രണ്ടാം തീയതി (ഏപ്രിൽ 15) യാണ് വിഷു, അന്ന് പുലർച്ചെ വിഷുക്കണി ദർശനം നടത്താം. പതിനെട്ടാം തീയതി രാത്രി ഹരിവരാസനം പാടി തിരുനട അടയ്ക്കും. കോവിഡ് നിയന്ത്രണങ്ങൾ ഒരളവ് പിൻവലിച്ചതോടെ ഇവിടെയും ഭക്തരുടെ എന്നതിൽ അത്തരം നിയന്ത്രണങ്ങൾ ഒന്നുമില്ല.