ജന്മാഷ്ടമിക്ക് വെള്ളരി മുറിക്കുന്നത് എന്തുകൊണ്ട്; ഈ സവിശേഷ പാരമ്പര്യത്തിന് പിന്നിലെ കഥ ഇതാണ്
ഭജനകള്‍ ആലപിച്ചും ഉപവസിച്ചുമാണ് ഭക്തര്‍ ജന്മാഷ്ടമി ആഘോഷിക്കുന്നത്.
ശ്രീകൃഷ്ണ ഭഗവാന്റെ ജനനം ആഘോഷിക്കുന്ന ഉത്സവമായ ജന്മാഷ്ടമി ഇന്ത്യയിലുടനീളം വളരെ ഭക്തിയോടെ ആഘോഷിക്കുന്നു. ക്ഷേത്രങ്ങളും വീടുകളും മനോഹരമായി അലങ്കരിച്ചും, ഭജനകള്‍ ആലപിച്ചും ഉപവസിച്ചുമാണ് ഭക്തര്‍ ജന്മാഷ്ടമി ആഘോഷിക്കുന്നത്. എന്നാല്‍ ഈ ദിവസം പിന്തുടരുന്ന വളരെ സവിശേഷവും അതുല്യവുമായ ഒരു ആചാരമുണ്ട്, അത് പലരെയും അത്ഭുതപ്പെടുത്തുന്നതാണ്. വെള്ളരിക്ക മുറിക്കുന്ന ആചാരം. നൂറ്റാണ്ടുകളായി ആചരിച്ചുവരുന്ന ഈ പാരമ്പര്യത്തിന് ആഴത്തിലുള്ള ആത്മീയവും വൈകാരികവുമായ അര്‍ത്ഥമുണ്ട്.
ഹിന്ദു വിശ്വാസമനുസരിച്ച്, വെള്ളരിക്കയുടെ തണ്ട് ഭഗവാന്‍ കൃഷ്ണന്റെ പൊക്കിള്‍ക്കൊടി പോലെയാണ് കണക്കാക്കപ്പെടുന്നത്. ഒരു നവജാത ശിശുവിനെ പൊക്കിള്‍ക്കൊടി മുറിച്ചുകൊണ്ട് അമ്മയില്‍ നിന്ന് വേര്‍പെടുത്തുന്നതുപോലെ, ജന്മാഷ്ടമി ദിനത്തില്‍ ഭക്തര്‍ വെള്ളരിക്കയുടെ തണ്ട് അതേ രീതിയില്‍ മുറിക്കുന്നു.ഈ ആചാരത്തെ നളച്ചെദന്‍ ('പൊക്കിള്‍ക്കൊടി മുറിക്കല്‍' എന്നര്‍ത്ഥം) എന്ന് വിളിക്കുന്നു. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് കൃഷ്ണന്റെ ദിവ്യമായ ജനനത്തെയും, മാതാ ദേവകിയുടെയും കുഞ്ഞ് കൃഷ്ണന്റെയും വേദനാജനകമായ വേര്‍പിരിയലിനെയും ഇത് പ്രതീകപ്പെടുത്തുന്നു.