Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാഗ പഞ്ചമി നാളില്‍ ഗരുഡനെ പ്രീതിപ്പെടുത്തണം; എന്തിനു വേണ്ടി ?

നാഗ പഞ്ചമിയും ഗരുഡ പഞ്ചമിയും ആചാരങ്ങളും

നാഗ പഞ്ചമി നാളില്‍ ഗരുഡനെ പ്രീതിപ്പെടുത്തണം; എന്തിനു വേണ്ടി ?
, ശനി, 4 നവം‌ബര്‍ 2017 (13:57 IST)
യമുന നദിയിൽ കാളിയ മർദ്ദനത്തിൽ കൃഷ്ണ ഭഗവാൻ കാളിയനെ വധിച്ച് വിജയം നേടിയ ദിവസമാണ് നാഗപഞ്ചമി. ശ്രാവണ മാസത്തിലെ അഞ്ചാം ദിനമായ ശുക്ല പക്ഷ പഞ്ചമിയാണ് ഇത് ആചരിക്കുന്നത്. ഈ ദിവസം സ്ത്രികൾ നാഗ ദേവതയെ പൂജിക്കുകയും പാമ്പുകൾക്ക് പാല് കൊടുക്കുകയും ചെയ്യാറുണ്ട്. പ്രസ്തുത ദിവസം തന്നെയാണ് നാഗങ്ങളുടെ മുഖ്യ ശത്രുവായി കരുതപ്പെടുന്ന പക്ഷി രാജനായ ഗരുഡ പഞ്ചമിയും ആചരിക്കുന്നത്.
 
നാഗ പഞ്ചമി നാളില്‍ ഗരുഡനെ പ്രീതിപ്പെടുത്തുന്നതിലൂടെ നാഗങ്ങളുമായുള്ള ശത്രുത കുറയുമെന്നും അങ്ങിനെ നാഗങ്ങളുടെ വംശം സംരക്ഷിക്കപ്പെടുമെന്നുമുള്ള വിശ്വാസവും നിലനില്‍ക്കുന്നുണ്ട്. സർപ്പ ദേവതയെ പ്രീതിപ്പെടുത്തുന്നതിലൂടെ പാമ്പിന്റെ കടിയിൽ നിന്നും രക്ഷപ്പെടാമെന്ന വിശ്വാസവും ഇതിന്റെ ആചാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. 
 
ശേഷ, പദ്മ, അനന്ത, വാസ്സുകി, കമ്പാല, കാർക്കോടക, ആശ്വതാര, കാളിയ, തക്ഷക, ദ്രിതരാഷ്ട്ര, ശങ്കപാല, പിൻഗാല എന്നിങ്ങനെ പന്ത്രണ്ട് നാഗ ദേവതകളെയാണ് നാഗ പഞ്ചമി ദിവസം പൂജിക്കുകയും ഉപചരിക്കുകയും ചെയ്യുന്നത്. രാവിലെ മുതൽ രാത്രി വരെ നാഗ ദേവതകളുടെ പേര് വിളിച്ചു ജപിക്കുന്നു. നാഗപഞ്ചമി നാളില്‍ നാഗപൂജയും നാഗത്തിനു പാലൂട്ടുകയും ചെയ്താൽ ജന്മാന്തരങ്ങളായുള്ള നാഗശാപങ്ങളെല്ലാം തീരുമെന്നും പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാളിദാസന് വിജ്ഞാനം നല്‍കിയ കാളി മാതാ ദേവി എന്ന ഗഡ് കാളിക