Webdunia - Bharat's app for daily news and videos

Install App

രാമായണ മാസം

കര്‍ക്കിടകം രാമായണമാസം

Webdunia
ധര്‍മ്മവും അധര്‍മ്മവും കറുപ്പും വെളുപ്പും രാമനും രാവണനും തമ്മിലുള്ള യുദ്ധം അനാദികാലം മുതല്‍ മനുഷ്യചരിത്ത്രില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നു. അന്തിമമായ ജയം ധര്‍മ്മത്തിനും നന്മയ്ക്കുമാണെങ്കിലും തിന്മയുടെ ഇരുണ്ട ശക്തികള്‍ ബലമാര്‍ജ്ജിക്കുന്ന സമയവും ഉണ്ടാവാറുണ്ട്.

ഋതുക്കള്‍ക്ക് ചില പ്രത്യേക സപ്ന്ദനങ്ങള്‍ പ്രകൃതിയിലുണ്ടാക്കാന്‍ കഴിയുന്നുവെന്ന് വിശ്വാസത്തിലാകാം, കര്‍ക്കിടകമാസത്തില്‍ വീടുകളില്‍ രാമായണകഥ പാരായണം ചെയ്യേണ്ടതിന്‍റെ ആവശ്യകത പഴമക്കാര്‍ പണ്ടേ കല്പിച്ചത്. കൂടാതെ കാത്തിരിപ്പിന്‍റെ മാസം കൂടിയാണ് കര്‍ക്കിടകം.

രാമായണം വായന

രാവിലെ കുളിച്ച് ശുദ്ധമായി ദീപം തെളിച്ച് രാമായണം തൊട്ട് വന്ദിച്ച് വായന തുടങ്ങുന്നു. കര്‍ക്കിടകമാസം അവസാനിക്കുന്പോള്‍ രാമായണം വായിച്ച് തീര്‍ക്കണമെന്നാണ് സങ്കല്‍പ്പം. ചിലപ്പോള്‍ രാമായണത്തിന്‍റെ അനുബന്ധഭാഗമായ "ഉത്തരരാമായണവും ചിലര്‍ വായിക്കാറുണ്ട്.

രാമന്‍ എക്കാലത്തെയും മാനുഷികധര്‍മ്മത്തിന്‍റെ പ്രതീകമാണ്. സത്യത്തിലും അടിയുറച്ച ധര്‍മ്മത്തിലും അധിഷ്ഠിതമായ ജീവിതമാണ് മാനുഷിക വികാരങ്ങളെല്ലാം പ്രദര്‍ശിപ്പിക്കുന്ന മനുഷ്യനായ രാമന്‍ ആവിഷ്കരിക്കുന്നത്. അദ്ധ്യാത്മികവും സാംസ്കാരികവും കലാപരവുമായ എക്കാലത്തെയും സ്രോതസ്സാണ് രാമായണം.

"" രാമായണത്തെക്കാള്‍ ശുദ്ധവും സദാചാരനിഷ്ടവും സുന്ദരവും ലളിതവുമായ ഒരു മഹാകാവ്യം മനുഷ്യസംസ്കാരചരിത്രത്തിലുണ്ടായിട്ടില്ല'' എന്നാണ് വിവേകാനന്ദന്‍ രാമായണത്തെക്കുറിച്ച് പറഞ്ഞത്.

ഹനുമാന്റെ സന്ധ്യാവന്ദനം
 
ഉഷ സന്ധ്യ, മദ്ധ്യാഹ്ന സന്ധ്യ, സായം സന്ധ്യ എന്നീ മൂന്ന് സന്ധ്യകളിലും രാമായണം വായിക്കരുതെന്നാണ് വിശ്വാസം. ശ്രീരാമ ഭക്തനായ ഹനുമാന്‍ രാമനാമം എവിടെ ഉച്ചരിച്ച് കേട്ടാലും അവിടെ എത്തുമെന്നതിനാല്‍ സന്ധ്യാസമയങ്ങളില്‍ രാമായണ പാരായണം അദ്ദേഹത്തിന്‍റെ സന്ധ്യാവന്ദനം മുടക്കുമത്രെ. ഇത് തികച്ചും പ്രദേശികമായ ഒരു സങ്കല്പമാണ്.

വാത്മീകി രാമായണവും അദ്ധ്യാത്മ രാമായണവും

മലയാളികള്‍ക്ക് രാമഭക്തിയുടെ സുധാമൃതമൊഴുകുന്ന എഴുത്തച്ഛന്‍റെ അദ്ധ്യാത്മരാമായണമാണ് പരിചിതം. വാത്മീകി രാമായണത്തിലെ രാമന്‍ അവതാരപുരുഷനെന്നതിലുപരി ഇതിഹാസ പുരുഷനാണ്. ഈശ്വരതുല്യമായ രാമസ്തുതികള്‍ ഇതില്‍ കുറവാണ്. എന്നാല്‍ അദ്ധ്യാത്മ രാമായണം വിഷ്ണു അവതാരമായ രാമന്‍റെ കഥയാണ്.

ശാരികപൈങ്കിളിയെക്കൊണ്ട് എഴുത്തച്ഛന്‍ ഭക്തിരസത്തോടെ ചൊല്ലിക്കുന്നത്. രാമായണം പല തലമുറകളിലൂടെ, പത്ത് ലക്ഷം പ്രാവശ്യം രചിക്കപ്പെട്ടിട്ടുണ്ടെന്നി കരുതപ്പെടുന്നു. വസിഷ്ഠ രാമായണം, അദ്ധ്യാത്മ രാമായണം, മൂലരാമായണം, തുളസീദാസരാമായണം, കന്പരാമായണം, കണ്ണശ്ശരാമായണം എന്നിവ പ്രസിദ്ധങ്ങളാണ്.

രാമനാമ മഹത്വം

"" ആരാണോ രാമനാമം കേള്‍ക്കുകയോ, ഉച്ചരിക്കുകയോ ചെയ്യുന്നത് അയാള്‍ ജന്മങ്ങളുടെ സമുദ്രം ഒരു ചെറിയ കുഴിയെയെന്ന പോലെ കടക്കുന്നു.''

- ഉമാമഹേശ്വര സംവാദം

"" താന്‍ അഭിഷക്തനാണെന്നറിയുന്പോഴും വനത്തിലെക്ക് തിരസ്കൃതനാകുന്പോഴും സമബുദ്ധിയോടെ, പുഞ്ചിരിച്ച് കൊണ്ട് എല്ലാം സ്വീകരിച്ച രാമന്‍റെ സ്മരണ ഭവസാഗരം കടത്തുന്നു.''

- തുളസീദാസ രാമായണം

"" രാമനാമം വാനരെ വിജയികളാക്കി രാമനാമം ഹനുമാനെ സമുദ്രം കടത്തി രാമനാമം കലിയുഗം കടക്കാനുള്ള യാനഹത്രമാണ്. ധര്‍മ്മത്തിന്‍റെ ഏറ്റവും ഉച്ചസ്ഥായിലുള്ള സ്വരം.''

- ഗാന്ധിജി

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ തീയതികളില്‍ ജനിച്ച പുരുഷന്മാര്‍ ഭാര്യമാരുമായി പതിവായി വഴക്കുണ്ടാക്കാറുണ്ട്, നിങ്ങള്‍ ഇതിലുണ്ടോ?

Good Friday: ദുഃഖവെള്ളി അഥവാ നല്ല വെള്ളി; ചരിത്രം അറിയാം

ഇവ സ്വപ്നത്തില്‍ കണ്ടാല്‍ സൂക്ഷിക്കുക! വലിയ ആപത്ത് വരുന്നതിന്റെ സൂചനയാണിത്

Maundy Thursday: പെസഹവ്യാഴം ചരിത്രം, ആശംസകള്‍ മലയാളത്തില്‍

Vishu Wishes in Malayalam: വിഷു ആശംസകള്‍ മലയാളത്തില്‍

അടുത്ത ലേഖനം
Show comments