Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വന്തം നഗ്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് നടി; ഒപ്പം ഭീഷണിക്കാരന് ചുട്ട മറുപടിയും

ഇതിനിടെയാണ് നഗ്ന ചിത്രങ്ങള്‍ പുറത്ത് വിടും എന്ന് പറഞ്ഞ് ഒരാള്‍ ബെല്ലയെ ഭീഷണിപ്പെടുത്തിയത്

സ്വന്തം നഗ്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് നടി; ഒപ്പം ഭീഷണിക്കാരന് ചുട്ട മറുപടിയും
, ചൊവ്വ, 18 ജൂണ്‍ 2019 (09:14 IST)
ഹോളിവുഡില്‍ അടുത്ത കാലത്ത് ഒരുപാട് വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. നടിമാരുടെ സ്വകാര്യ ചിത്രങ്ങളും ദൃശ്യങ്ങളും ഹാക്ക് ചെയ്ത് സോഷ്യല്‍ മീഡിയകളിലൂടെ പുറത്ത് വിട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതുകൊണ്ടൊന്നും തളരാന്‍ അവരാരും തയ്യാറല്ല.
 
അതിനുള്ള ഏറ്റവും മികച്ച ഉദാഹരണം ആണ് ബെല്ല തോൺ‍. മിഡ്‌നൈറ്റ് സൺ, ദ ബേബി സിറ്റര്‍ തുടങ്ങിയ വിഖ്യാത സിനിമകളിലൂടെ ശ്രദ്ധ നേടിയ നടിയാണ് ബെല്ല തോൺ.ബെല്ല തോണിന്റെ ട്വിറ്റര്‍ അക്കൗണ്ട് അടുത്തിടെ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. അതിന് ശേഷം ആ അക്കൗണ്ട് വഴി ഹിറ്റ്‌ലറെ പ്രകീര്‍ത്തിക്കുന്ന ട്വീറ്റുകള്‍ പുറത്ത് വന്നത് വലിയ വിവാദം ആയിരുന്നു. അശ്ലീല ചിത്രങ്ങളും വീഡിയോകളും എല്ലാം ഹാക്കര്‍ ബെല്ലയുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ വഴി ട്വീറ്റ് ചെയ്തിരുന്നു. ഇതിനിടെയാണ് നഗ്ന ചിത്രങ്ങള്‍ പുറത്ത് വിടും എന്ന് പറഞ്ഞ് ഒരാള്‍ ബെല്ലയെ ഭീഷണിപ്പെടുത്തിയത്
 
ബെല്ല തോണിന്റെ നഗ്ന ചിത്രങ്ങള്‍ പുറത്ത് വിടും എന്നായിരുന്നു ഒരു ഹാക്കറുടെ ഭീഷണി. ബെല്ലയുടെ ചിത്രങ്ങള്‍ അവര്‍ക്ക് തന്നെ അയച്ചുകൊടുത്തുകൊണ്ടായിരുന്നു ഇത്. ഏതൊരു സ്ത്രീയേയും പോലെ ബെല്ല തോണും ഈ പ്രശ്‌നത്തില്‍ ആകെ അമ്പരന്നിരുന്നു എന്ന് തന്നെ ഊഹിക്കേണ്ടി വരും. പക്ഷേ, അതില്‍ തളര്‍ന്നുപോകാന്‍ ബെല്ല തയ്യാറല്ലായിരുന്നു. 
 
ഒരു കൂട്ടം ചിത്രങ്ങള്‍ പുറത്ത് വിട്ടുകൊണ്ടായിരുന്നു ബെല്ല തോണിന്റെ പ്രതികരണം. തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴി തന്നെ ആയിരുന്നു ബെല്ല ഈ ചിത്രങ്ങള്‍ പുറത്ത് വിട്ടത്. ഹാക്കര്‍ വാട്‌സ് ആപ്പില്‍ ചിത്രങ്ങള്‍ അയച്ച് ഭീഷണിപ്പെടുത്തിയതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതം ആയിരുന്നു ബെല്ലയുടെ പ്രതികരണം.നഗ്ന ചിത്രങ്ങള്‍ പുറത്ത് വിടും എന്ന ഭീഷണിയില്‍ ആയിരുന്നു താന്‍ കഴിഞ്ഞ 24 മണിക്കൂറില്‍ ഉണ്ടായിരുന്നത്. അത്രയേറെ അസ്വസ്ഥതയുണ്ടാക്കുന്നതായിരുന്നു അത്. തനിക്ക് ഏറ്റവും പ്രത്യേകതയുള്ള ഒരാള്‍ കാണേണ്ട കാര്യങ്ങള്‍ ആരോ തന്നില്‍ നിന്ന് എടുത്ത് കൊണ്ടുപോയതുപോലെ ആണ് തോന്നിയത് എന്നാണ് ബെല്ല പറയുന്നത്.
 
ഏറെ നേരം അയാള്‍ക്ക് തന്നെ ബുദ്ധിമുട്ടിക്കാന്‍ കഴിഞ്ഞു. ഇനി എന്തായാലും അത് അനുവദിക്കില്ല. തന്നില്‍ നിന്ന് ഇനിയൊന്നും എടുക്കാന്‍ അയാളെ അനവദിക്കില്ലെന്നും വ്യക്തമാക്കിക്കൊണ്ടായിരുന്നു ബെല്ലയുടെ ട്വീറ്റ്. ഇന്ന് രാത്രി തനിക്ക് സമാധാനമായി ഉറങ്ങാമെന്നും, നിങ്ങള്‍ക്ക് ഇനിയൊരിക്കലും തന്റെ ജീവിതം നിയന്ത്രിക്കാന്‍ ആവില്ലെന്നും ബെല്ല ട്വീറ്റില്‍ പറയുന്നുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രണയവും നിഗൂഢതയും നിറച്ച് ‘ലൂക്ക’ ട്രെയിലർ; വീഡിയോ