Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വന്തം നഗ്ന ചിത്രം ഉണ്ടാക്കി യുവാവിനെ കേസിൽ കുടുക്കിയ യുവതി പിടിയിൽ

സ്വന്തം നഗ്ന ചിത്രം ഉണ്ടാക്കി യുവാവിനെ കേസിൽ കുടുക്കിയ യുവതി പിടിയിൽ
, ഞായര്‍, 1 ജൂലൈ 2018 (13:41 IST)
കൊച്ചി: സ്വന്തം നഗ്ന ചിത്രം ഉണ്ടാക്കി പൊലീസിനെ തെറ്റിദ്ധരിപ്പിച്ച് യുവാവിനെ കേസിൽ കുടുക്കിയ യുവതി പൊലീസ് പിടിയിലായി. കൊച്ചി തോപ്പും പടി സ്വദേശിനിയാണ് പൊലീസിന്റെ വിശദമായ അന്വേഷണത്തിൽ കുടുങ്ങിയത്. 
 
ചേർത്തല സ്വദേശിയായ ഒരു യുവാവ് തന്റെ ചിത്രം മോർഫ് ചെയ്ത് നഗ്ന ചിത്രമുണ്ടാക്കി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതായും ഇത് കാണിച്ച് ബ്ലാക്മെയിൽ ചെയ്ത് 70,000 രൂപ തട്ടിയെടുത്തതായുമാണ് യുവതി പൊലീസിൽ പരാതി നൽകിയിരുന്നത്. ഇതേ തുട്രർന്ന് ബിരുദ വിദ്യാർത്ഥിക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. 
 
 
യുവതിയുടെ മൊഴിയിൽ വൈരുദ്യങ്ങൾ കണ്ടെത്തിയതോടെ സൈബർ സെല്ലിന്റെ നേത്രുത്വത്തിൽ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കൾലി വെളിച്ചത്തായത്. പറവൂരിൽ ഒരു ബന്ധു വീട്ടിൽ താമസിച്ചിരുന്നപ്പോൾ യുവതി ബന്ധുവിന്റെ ഏ ടി എം കാർഡ് ഉപല്യോഗിച്ച് 70,000 രൂപ തട്ടിടുത്തിരുന്നു. ഇതിൽ നിന്നും രക്ഷപ്പെടാനാണ് വ്യാജ കേസുണ്ടാക്കിയത് എന്ന് പൊലീസ് പറയുന്നു. തെറ്റായ വിവരങ്ങളാണ് യുവാവിനെ കുറിച്ച് പൊലീസിന് നൽകിയത് എന്ന് ഇവർ സമ്മതിച്ചു.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമ്മയെ പിളർത്താൻ ശ്രമിച്ചതാര്? - മോഹൻലാലിനെതിരെ രൂക്ഷവിമർശനവുമായി ശാരദക്കുട്ടി