Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓസ്‌കാര്‍ 2020: ബ്രാഡ് പിറ്റ് മികച്ച സഹ നടന്‍, മികച്ച സഹ നടി ലോറ ഡെന്‍, പാരാസൈറ്റ് മികച്ച തിരക്കഥ

മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാകരം ദക്ഷിണകൊറിയന്‍ ചിത്രം പാരാസൈറ്റിന് പുരസ്‌കാരം.

ഓസ്‌കാര്‍ 2020: ബ്രാഡ് പിറ്റ് മികച്ച സഹ നടന്‍, മികച്ച സഹ നടി ലോറ ഡെന്‍, പാരാസൈറ്റ്  മികച്ച തിരക്കഥ

റെയ്‌നാ തോമസ്

, തിങ്കള്‍, 10 ഫെബ്രുവരി 2020 (08:34 IST)
92മത് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനം തുടങ്ങി. മികച്ച സഹനടനായി ബ്രാഡ് പിറ്റിനെ തെരഞ്ഞെടുത്തു. വണ്‍സ് അപോണ്‍ എ ടൈം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ബ്രാഡ് പിറ്റ് പുരസ്‌കാര അര്‍ഹനാക്കിയത്. ടോയ് സ്‌റ്റോറി 4  മികച്ച  ആനിമേറ്റഡ് ചിത്രമായി തെരഞ്ഞെടുത്തു. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാകരം ദക്ഷിണകൊറിയന്‍ ചിത്രം പാരാസൈറ്റിന് പുരസ്‌കാരം.
 
മികച്ച സഹനടിക്കുള്ള ഓസ്‌കാര്‍ പുരസ്‌കാരം നേടി ലോറ ഡെന്‍. മാരേജ് സ്‌റ്റോറി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ലോറ ഡെന്‍ പുരസ്‌കാരം നേടിയിരിക്കുന്നത്. ലോറയുടെ ആദ്യ ഓസ്‌കാര്‍ പുരസ്‌കാരമാണിത്. വിവാഹ മോചനം നേടുന്ന ദമ്പതികളുടെ കഥ പറയുന്ന ചിത്രമാണിത്. നെറ്റ്ഫ്‌ളിക്‌സിലൂടെ പുറത്തിറങ്ങിയ ചിത്രമായിരുന്നു മാരേജ് സ്‌റ്റോറി. ഈ വര്‍ഷം കൂടുതല്‍ ഓസ്‌കാര്‍ നോമിനേഷനുകള്‍ ലഭിച്ചത് നെറ്റ്ഫ്‌ളിക്‌സ് ചിത്രങ്ങള്‍ക്കാണ്.
 
കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും ചടങ്ങിന് മുഴുനീള അവതാരകനില്ല എന്ന പ്രത്യേകതയും ഉണ്ട്. വാര്‍ണര്‍ ബ്രദേഴ്‌സ് നിര്‍മിച്ച ജോക്കറിന് 11 ഓസ്‌കാര്‍ നോമിനേഷനുകളാണ് ലഭിച്ചത്. നെറ്റ്ഫ്‌ളിക്‌സ് ചിത്രങ്ങള്‍ക്കാണ് ഇത്തവണ കൂടുതല്‍ നോമിനേഷനുകള്‍
ലഭിച്ചിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓസ്കാർ പുരസ്കാരങ്ങൾ നാളെ: പാരസൈറ്റ് ചരിത്രം തിരുത്തുമോയെന്ന ആകാംക്ഷയിൽ പ്രേക്ഷകർ