ലോകത്തെ ഏറ്റവും ഭയപ്പെടുത്തുന്ന ചിത്രം; ട്രെയിലർ പുറത്ത്
പ്രായപൂർത്തിയായവർ മാത്രം കാണുക...
പേടിപ്പിക്കുന്ന ചിത്രങ്ങൾ പലതും ഇറങ്ങിയിട്ടുണ്ടെങ്കിലും ലോകത്ത് ഏറ്റവും ഭയപ്പെടുത്തുന്ന ചിത്രമാണ് റോ സിനിമയുടെ റെഡ് ബാൻഡ്. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. കഴിഞ്ഞ വർഷം ടൊറന്റോ ഫിലിം ഫെസ്റ്റിവലിൽ ചിത്രം പ്രദർശിപ്പിച്ചപ്പോള്‍ കാണികൾ ബോധംകെട്ട് വീണത് വാർത്തയായിരുന്നു.
പ്രായപൂർത്തിയായവർ മാത്രം ട്രെയിലർ കാണുക. പേടിച്ച് ഭയപ്പെടില്ല എന്ന് ഉറപ്പുള്ളവർ മാത്രം കാണുക. എന്നിങ്ങനെ നിരവധി വ്യാഖ്യാനങ്ങളാണ് ചിത്രത്തിന്റെ ട്രെയിലർ കണ്ടവർ പറയുന്നത്. രക്തവും മാംസവും നിറഞ്ഞ ചിത്രത്തിലെ പേടിപ്പെടുത്തുന്ന ഗ്രാഫിക് രംഗങ്ങൾകണ്ടു പലരും മോഹാലസ്യപ്പെട്ടു വീഴുകയായിരുന്നു.
ജൂലിയ ഡുക്കോണു സംവിധാനം ചെയ്ത ചിത്രം നരഭോജിയായിത്തീരുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ് പറയുന്നത്. ഇപ്പോൾ സിനിമ ലോകമൊട്ടാകെ റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവർത്തകർ. മാർച്ചിൽ ചിത്രം തിയറ്ററുകളിലെത്തും. കാൻ ഫെസ്റ്റിവലിൽ ഫിപ്രസി പുരസ്‌കാരം നേടിയ ചിത്രമാണ് റോ. ഗരാൻസ് മാരിലിയർ ആണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.