Select Your Language

Notifications

webdunia
webdunia
webdunia
webdunia

അരിയാനയ്ക്ക് ഇതെന്തുപറ്റി? കോലംകെട്ടുവെന്ന് ആരാധകർ; ആരോഗ്യവതിയാണെന്ന് താരം

അരിയാനയ്ക്ക് ഇതെന്തുപറ്റി? കോലംകെട്ടുവെന്ന് ആരാധകർ; ആരോഗ്യവതിയാണെന്ന് താരം

നിഹാരിക കെ.എസ്

, ശനി, 22 ഫെബ്രുവരി 2025 (18:30 IST)
ശോഷിച്ച നിലയിൽ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട ഗായികയും നടിയുമായ അരിയാന ഗ്രാൻഡെയെ കണ്ട് ആരാധകർ അമ്പരന്നു. ലണ്ടനിൽ നടന്ന ബാഫ്റ്റ പുരസ്‌കാരദാനചടങ്ങിലെ ദൃശ്യങ്ങളാണ് ആരാധകരെ ഞെട്ടിച്ചത്. ഭാരം വളരെയധികം കുറഞ്ഞ രീതിയിലാണ് അരിയാന ബാഫ്റ്റ വേദിയിലെത്തിയത്. അരിയാനയുടെ ചിത്രങ്ങൾ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി.
 
എന്നാൽ അരിയാനയ്ക്ക് അസുഖം ഒന്നുമില്ലെന്നും ശരീരം അവരുടെ വ്യക്തിസ്വാതന്ത്ര്യമാണെന്നുമാണ് ചിലർ വാദിക്കുന്നത്. രണ്ട് മാസം മുമ്പ് തന്റെ ശരീരത്തെ കുറിച്ചോർത്ത് ആളുകൾ വ്യാകുലപ്പെടുന്നതിനെ കുറിച്ച് അരിയാന വൈകാരികമായി പ്രതികരിച്ചിരുന്നു. താൻ എന്നത്തെക്കാളും ആരോഗ്യവതിയാണ്.
 
ശരീരത്തിന്റെ അഴകളവുകൾ നോക്കി അധിക്ഷേപിക്കുന്നവരെ താൻ കാര്യമാക്കുന്നില്ല. താൻ എങ്ങനെ ഇരുന്നാലും അത് പൊതുജനങ്ങളെ ബാധിക്കുന്ന വിഷയമല്ല. ആരോഗ്യമുള്ള ശരീരത്തിന് ആരും മാനദണ്ഡമുണ്ടാക്കേണ്ട എന്നായിരുന്നു ഒരു ഫ്രഞ്ച് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അരിയാന പ്രതികരിച്ചത്. 2023ൽ ബോഡി ഷെയ്മിങ് കമന്റുകളോടും അരിയാന പ്രതികരിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തഗ്‌ ലൈഫിൽ വില്ലനോ? ചർച്ചയായി കമൽഹാസന്റെ മറുപടി