Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇത്തവണ ഓസ്‌കർ അവാർഡ്ദാന ചടങ്ങ് ഉണ്ടാകില്ല? റദ്ദാക്കാൻ തീരുമാനം

ഇത്തവണ ഓസ്‌കർ അവാർഡ്ദാന ചടങ്ങ് ഉണ്ടാകില്ല? റദ്ദാക്കാൻ തീരുമാനം

നിഹാരിക കെ.എസ്

, ബുധന്‍, 15 ജനുവരി 2025 (14:40 IST)
ഓസ്‌കർ അവാർഡ്ദാന ചടങ്ങ് റദ്ദാക്കിയേക്കും എന്ന് റിപ്പോർട്ടുകൾ. ലോസ് ആഞ്ജലിസിൽ നാശം വിതച്ച മാരകമായ കാട്ടുതീയെ തുടർന്നാണ് ഓസ്‌കർ ചടങ്ങുകൾ റദ്ദാക്കുന്നത് സംബന്ധിച്ച ചർച്ചകൾ നടക്കുന്നത്. ചടങ്ങുകൾ റദ്ദാക്കാകുയാണെങ്കിൽ ഓസ്‌കറിന്റെ 96 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിലുളള സംഭവം. കാലിഫോർണിയയിലുടനീളമുള്ള തീപ്പിടിത്തങ്ങളാണ് ഓസ്‌കർ റദ്ദാക്കാൻ കാരണമാകുന്നത്. 
 
താരങ്ങളായ ടോം ഹാങ്ക്സ്, എമ്മ സ്റ്റോൺ, മെറിൽ സ്ട്രീപ്പ്, സ്റ്റീവൻ സ്പിൽബർഗ് എന്നിവരുൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ ഔദ്യോഗിക കമ്മിറ്റികൾ ദിവസവും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്. എന്നാൽ ഇത് വെറും അഭ്യൂഹങ്ങളാണന്നും, ചടങ്ങ് റദ്ദാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്. തീപിടിത്തത്തെ തുടർന്ന് ഓസ്‌കർ നോമിനേഷൻ പ്രഖ്യാപിക്കുന്നത് ജനുവരി 23ലേക്ക് മാറ്റിയിരുന്നു. 
 
അതേസമയം, അഗ്‌നിശമനസേനയുടെ രക്ഷാപ്രവർത്തനം ചിലയിടങ്ങളിലെ വൻ തീ കെടുത്തിയെങ്കിലും മണിക്കൂറിൽ 129 കിലോമീറ്റർ വേഗമുള്ള കാറ്റിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒരുലക്ഷത്തിലേറെ പേരെ മാറ്റിപ്പാർപ്പിച്ച കാട്ടുതീയിൽ 24 പേർ കൊല്ലപ്പെട്ടു. 12,000 കെട്ടിടങ്ങൾ നശിച്ചു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അദ്ദേഹം ലോകത്തിലെ ഏറ്റവും സ്‌നേഹമുള്ള മനുഷ്യന്‍': സൈസ് പോരെന്ന് പറഞ്ഞ് അധിക്ഷേപിച്ച സംവിധായകനെ പിന്തുണച്ച് നടി