Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അദ്ദേഹം ലോകത്തിലെ ഏറ്റവും സ്‌നേഹമുള്ള മനുഷ്യന്‍': സൈസ് പോരെന്ന് പറഞ്ഞ് അധിക്ഷേപിച്ച സംവിധായകനെ പിന്തുണച്ച് നടി

'അദ്ദേഹം ലോകത്തിലെ ഏറ്റവും സ്‌നേഹമുള്ള മനുഷ്യന്‍': സൈസ് പോരെന്ന് പറഞ്ഞ് അധിക്ഷേപിച്ച സംവിധായകനെ പിന്തുണച്ച് നടി

നിഹാരിക കെ.എസ്

, ബുധന്‍, 15 ജനുവരി 2025 (14:14 IST)
പൊതുവേദിയില്‍ വച്ച് നടിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയെ സംവിധായകന്‍ ത്രിനാഥ് റാവു നക്കിനയ്‌ക്കെതിര രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. നടി അന്‍ഷുവിന് സൈസ് പോരാ, സൈസ് കൂട്ടാന്‍ താന്‍ ആവശ്യപ്പെട്ടിരുന്നു എന്നൊക്കെയായിരുന്നു സംവിധായകന്റെ അധിക്ഷേപ പരാമര്‍ശങ്ങള്‍. ഇത് വൈറലായതോടെ സംവിധായകനെതിരേ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം ഉയർന്നു. ഇപ്പോൾ വിഷയത്തിൽ പ്രതികരിച്ച നടിയുടെ വാക്കുകൾ കേട്ട് ആരാധകർ ഞെട്ടി.
 
തനിക്ക് അത് അശ്ലീമായി തോന്നിയില്ലെന്നും അദ്ദേഹം സ്‌നേഹമുള്ള മനുഷ്യനാണെന്നും പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടി അന്‍ഷു. സംവിധായകനെ പിന്തുണച്ചു കൊണ്ടാണ് അന്‍ഷുവിന്റെ വാക്കുകള്‍. ”ത്രിനാഥിന്റെ പരാമര്‍ശവുമായി ബന്ധപ്പെട്ട് നിരവധി വിമര്‍ശനങ്ങള്‍ ഞാന്‍ കണ്ടു. പക്ഷേ അദ്ദേഹം ലോകത്തിലെ ഏറ്റവും സ്നേഹമുള്ള മനുഷ്യനാണെന്ന കാര്യത്തില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ഞാന്‍ ഉറപ്പ് നല്‍കുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ വളച്ചൊടിക്കുകയാണ് ചെയ്തതെന്നാണ് ഞാന്‍ കരുതുന്നത് എന്നാണ് ഇവർ പറയുന്നത്.
 
”അദ്ദേഹത്തിന്റെ ഒരു കുടുംബാംഗം പോലെയാണ് എന്നെ നോക്കിയത്. 60 ദിവസങ്ങളാണ് ഞാന്‍ ആ സിനിമയുമായി ബന്ധപ്പെട്ട് ജോലി ചെയ്തത്. എനിക്ക് സ്നേഹവും ബഹുമാനവും ആശംസകളും മാത്രമാണ് ആ ദിവസങ്ങളില്‍ ലഭിച്ചത്. വിവാദം അവസാനിപ്പിക്കണം. ഈ സിനിമയെ ഞാന്‍ ആവേശത്തോടെയാണ് നോക്കിക്കാണുന്നത്. തെലുങ്ക് സിനിമയിലേക്ക് എന്നെ തിരിച്ചുകൊണ്ടുവരാന്‍ ഇതിലും മികച്ചൊരു സംവിധായകനില്ലെന്നും അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്” എന്നാണ് അന്‍ഷു പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംവിധായകൻ കട്ട് വിളിച്ചിട്ടും നിർത്താതെ ചുംബിച്ചു, നായിക എന്നെ തള്ളിമാറ്റി: കലൈയരസൻ