Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇതെല്ലാം ശ്രദ്ധിച്ചായിരിക്കണം ഭക്ഷണം കഴിക്കേണ്ടത്; അല്ലെങ്കില്‍...

ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

ഇതെല്ലാം ശ്രദ്ധിച്ചായിരിക്കണം ഭക്ഷണം കഴിക്കേണ്ടത്; അല്ലെങ്കില്‍...
, ശനി, 15 ജൂലൈ 2017 (17:08 IST)
ആഹാരം കഴിക്കുക എന്ന പ്രക്രിയ അലസതയോടെ ചെയ്യാനുള്ള ഒന്നല്ല. ഭക്ഷണകാര്യത്തില്‍ വളരെയേറെ ശ്രദ്ധ കൊടുത്തില്ലെങ്കില്‍ ഉണ്ടാകുന്ന രോഗങ്ങള്‍ അനവധിയാണ്. ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതും ഒഴിവാക്കേണ്ടതുമായ നിരവധി വസ്തുക്കളുണ്ട്.
 
പഴങ്ങളും പച്ചക്കറികളും ധാരാളമായി ആഹാരത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. പഴത്തിലെയും പച്ചക്കറികളിലെയും നാരുകള്‍ക്ക് ഹൃദയാഘാതം തടയാന്‍ കഴിവുണ്ടെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. അതുപോലെ മത്സ്യം കഴിക്കുന്നതും ആരോഗ്യത്തിന് വളരെ നല്ലതാണ്. 
 
എണ്ണയുടെ അമിത ഉപയോഗം കുറയ്ക്കാന്‍ ശ്രമിക്കണം. വെളിച്ചെണ്ണയില്‍ ധാരാളം കൊഴുപ്പുള്ളതിനാല്‍ അത് ഉപയോഗിക്കുന്നത് നിയന്ത്രിച്ച് സസ്യ എണ്ണകളെ ആശ്രയിക്കുകയാണ് നല്ലത്. അതുപോലെ കൊഴുപ്പു കൂടിയ ആഹാരസാധനങ്ങളുടെ ഉപയോഗം നിയന്ത്രിക്കാനും ശ്രദ്ധിക്കണം. 
 
പാലുല്പന്നങ്ങള്‍, നെയ്യ്, കരള്‍, മുട്ട, ആട്ടിറച്ചി, മാട്ടിറച്ചി തുടങ്ങിയവയിലൊക്കെ കൊഴുപ്പിന്റെ അംശം വളരെ കൂടുതലാണ്. മാംസാഹാരത്തിന്‍റെ ഉപയോഗം തൊലികളഞ്ഞ കോഴിയിറച്ചില്‍ മാത്രം ഒതുക്കുക. തൊലിയുടെ ഉള്‍ഭാഗത്താണ് കൊഴുപ്പ് അടിഞ്ഞിരിക്കുന്നത് എന്നതിനാലാണ് ഇത്. 
 
ദിവസവും ധാരാളം വെള്ളം കുടിയ്ക്കുക. വൃക്കയിലെ കല്ലുകളുണ്ടാവുന്നതും മൂത്രത്തിലെ അണുബാധയും ഇതു മൂലം തടയാം. കൃത്യസമയത്ത് തന്നെ ആഹാരം കഴിക്കാനും ശ്രദ്ധിക്കണം. അതോടോപ്പം ഉപ്പ്, മധുരം, ഇവയുടെ അമിത ഉപയോഗം കുറക്കുന്നതും ആരോഗ്യത്തിന് ഏറെ ഉത്തമമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്തുചെയ്തിട്ടും മത്തിയുടെ ആ ഉളുമ്പ് മണം പോകുന്നില്ലെ ? ഇതാ പരിഹാരം !