ഗ്യാസ് ട്രബിള്‍ നിമിഷനേരത്തില്‍ മാറും; ഇംഗ്ലീഷ് മരുന്നുകൊണ്ടല്ല... ഈ ഇലകൊണ്ട് !
കറിവേപ്പില കൊണ്ടു ഗ്യാസ് ട്രബിള്‍ മാറ്റാം
പലരേയും അലട്ടുന്ന പ്രശ്നങ്ങളാണ് ഗ്യാസ് ട്രബിള്‍, അസിഡിറ്റി തുടങ്ങിയവ. ചിലര്‍ക്കിത് വല്ലാത്ത അസ്വസ്ഥതകളുണ്ടാക്കിയേക്കും. ഗ്യാസ് സംബന്ധമായ പ്രശ്നങ്ങള്‍ക്ക് ഇംഗ്ലീഷ് മരുന്നുകളുടെ പുറകേ പോകാതെ കഴിവതും വീട്ടുവൈദ്യങ്ങള്‍ പരീക്ഷിയ്ക്കുന്നതാണ് നല്ലത്. ഗ്യാസ് പ്രശ്‌നം മാറ്റാന്‍ ഏറ്റവും ഉത്തമമായ ഒന്നാണ് കറിവേപ്പില. എങ്ങിനെയാണ് അത് സാധ്യമാകുന്നതെന്ന് നോക്കാം.
ആദ്യമായി ഒരു ഗ്ലാസ് വെള്ളം തിളപ്പിയ്ക്കുക. അതിലേക്ക് 35 മുതല്‍ 40വരെ കറിവേപ്പിലകളിടുക. കറിവേപ്പിലയിട്ട ശേഷം വെള്ളം തിളപ്പിയ്ക്കരുത്. തിളച്ച വെള്ളത്തിലേക്കാണ് കറിവേപ്പിലയിടേണ്ടതെന്ന കാര്യം ശ്രദ്ധിക്കണം. ഇത് രണ്ടു മണിക്കൂര്‍ നേരം ഇതുപോലെ വയ്ക്കുക. പിന്നീട് ഊറ്റിയെടുത്ത ശേഷം തേന്‍, ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്തിളക്കിയ ശേഷം വെറുംവയറ്റില്‍ കുടിക്കുന്നത് ഗ്യാസിനെ ഇല്ലാതാക്കും.
കറിവേപ്പില നന്നായി അരക്കുക. ഇത് അല്‍പം സംഭാരത്തില്‍ കലര്‍ത്തി ദിവസവും രണ്ടുതവണയെങ്കിലും കുടിയ്ക്കുന്നതും ഗ്യാസിന് പരിഹാരമുണ്ടാക്കും. 40 ഗ്രാം കറിവേപ്പില ഉണക്കിപ്പൊടിച്ചത് 10 ഗ്രാം ജീരകപ്പൊടിയുമായി ചേര്‍ക്കുക. ഇത് കഴിച്ച ശേഷം ഒരു ഗ്ലാസ് ചൂടുവെള്ളം കുടിയ്ക്കുക. 10 മിനിറ്റ് കഴിഞ്ഞ ശേഷം ഒരു സ്പൂണ്‍ തേനും കുടിയ്ക്കണം. ഇത് ദിവസം മൂന്നു നാലു തവണ ആവര്‍ത്തിച്ചാല്‍ ഗ്യാസ് എന്ന പ്രശ്നം പിന്നെയുണ്ടാകില്ല.
കറിവേപ്പിലയില്‍ അല്‍പം ഉപ്പും വെള്ളവും ചേര്‍ത്ത് അരക്കുക. ഈ മിശ്രിതത്തിലേക്ക് തേന്‍, ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്തു നന്നായി ഇളക്കിയ ശേഷം കുടിക്കുന്നതും ഗ്യാസ് ഒഴിവാക്കാന്‍ സഹായകമാണ്. മറ്റൊരു കാര്യം കൂടി അറിഞ്ഞോളൂ... ഗ്യാസിനു മാത്രമല്ല, വയര്‍സംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കും മികച്ചൊരു പരിഹാരമാണ് കറിവേപ്പിലയെന്നാണ് ആയുര്‍വേദം പറയുന്നത്.