Webdunia - Bharat's app for daily news and videos

Install App

5 മിനിറ്റ് കൊണ്ട് മുട്ട റോസ്റ്റ് റെഡി!

Webdunia
വെള്ളി, 15 മാര്‍ച്ച് 2019 (16:24 IST)
കുക്കറിയിൽ ഇത്തവണ നമുക്ക് രുചികരമായ മുട്ട റോസ്റ്റ് ഉണ്ടാക്കാം. അതും എളുപ്പത്തിൽ. 5 മിനിറ്റ് കൊണ്ട് സ്വാദൂറുന്ന മുട്ട റോസ്റ്റ് എങ്ങനെ റെഡിയാക്കാമെന്ന് നോക്കാം. ഒരുവിധം എല്ലാവർക്കും ഇഷ്ട്ടമാണ് മുട്ടയും മുട്ട റോസ്റ്റും. ഇടിയപ്പം,അപ്പം ഇവയുടെ ഒക്കെ കൂടെ കൂട്ടാൻ പറ്റിയ ഒരു ഈസി മുട്ട റോസ്റ്റ്‌ റെഡിയാക്കാം.
 
മുട്ട പുഴുങ്ങിയത് എണ്ണത്തിന്
നീളത്തിൽ അരിഞ്ഞ സവോള 5 എണ്ണം
പച്ചമുളക് 3 എണ്ണം
തക്കാളി 2
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
1 ടി സ്പൂണ്‍ മല്ലിപ്പൊടി
മുളകുപൊടി 1 ടി സ്പൂണ്‍
മഞ്ഞൾപ്പൊടി കാൽ ടി സ്പൂണ്‍
ഗരം മസാല 1 ടി സ്പൂണ്‍
കറി വേപ്പില ഒരിതൾ
വെളിച്ചെണ്ണ
ഉപ്പ് ആവശ്യത്തിന്
 
പാൻ അടുപ്പിൽ വെച്ച് ചൂടാവുമ്പോൾ ഓയിൽ ഒഴിച് സവോള വഴറ്റുക. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,പച്ചമുളക്,കറി വേപ്പില ചേർത്ത് നന്നായി വഴറ്റുക. ശേഷം എടുത്തുവെച്ച പൊടികൾ ഒരോന്നായി ഇട്ട് നന്നായി വഴറ്റുക. തക്കാളി ചേർക്കുക. ഉപ്പു ചേർക്കുക .തക്കാളി നല്ല വെന്തതിനു ശേഷം 1 കപ്പ്‌ വെള്ളമൊഴിച്ച് പുഴുങ്ങിവെച്ച മുട്ട രണ്ടായി കീറി മുറിച്ച ശേഷം പാനിൽ ഇടുക. മുട്ട ചേർത്ത് 5 മിനിറ്റ് തിളപ്പിക്കുക. കറിവേപ്പില ഇട്ട് വാങ്ങിവെയ്ക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എന്നോട് കയര്‍ക്കരുത്, ഇന്ന് ബാറ്റിംഗ് വളരെ എളുപ്പമാണ്, റൂട്ടിന്റെ റെക്കോര്‍ഡ് നേട്ടത്തിന് പിന്നാലെ പോസ്റ്റുമായി പീറ്റേഴ്‌സണ്‍

രംഗരാജിനെ വിവാഹം ചെയ്തു, ഗർഭിണിയാണ്, ജോയ് ക്രിസിൽഡയുടെ പോസ്റ്റിൽ വിവാദം

Kaantha Teaser: നടികര്‍ ദുല്‍ഖര്‍; 'കാന്താ' വേഷപ്പകര്‍ച്ചയില്‍ ഞെട്ടി സിനിമാലോകം

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

മുന്‍പ്രസിഡന്റ് ബരാക് ഒബാമയെ അറസ്റ്റ് ചെയ്തുകൊണ്ടുള്ള എഐ വീഡിയോ പങ്കുവെച്ച് ഡൊണാള്‍ഡ് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമേഹ രോഗികള്‍ക്കു ചോറ് എത്രത്തോളം പ്രശ്‌നമാണ്?

നിങ്ങള്‍ പോലും അറിയാതെ നിങ്ങളുടെ തലച്ചോറിനെ ദോഷകരമായി ബാധിക്കുന്ന ദൈനംദിന ശീലങ്ങള്‍

ഇയര്‍വാക്‌സ് രോഗങ്ങള്‍ നിര്‍ണയിക്കുന്നതിന് സഹായിക്കും, കോവിഡ് പോലും കണ്ടെത്താം!

മൈന്‍ഡ്ഫുള്‍നസും വ്യായാമവും നിങ്ങളുടെ അമിത ചിന്ത ഒഴിവാക്കും

ഓടുന്ന ബൈക്കിന്റെയോ കാറിന്റെയോ പിന്നാലെ നായ്ക്കള്‍ ഓടുന്നത് എന്തിനാണ്? യഥാര്‍ത്ഥ കാരണം നിങ്ങള്‍ക്ക് അറിയാമോ

അടുത്ത ലേഖനം
Show comments