Select Your Language

Notifications

webdunia
webdunia
webdunia
webdunia

World Samosa Day 2024: സമോസയെ ഓര്‍ക്കാനും ഒരു ദിവസം; നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട സമോസ ഏതാണ്?

14-ാം നൂറ്റാണ്ടോടു കൂടിയാണ് സമോസ ഇന്ത്യയില്‍ പ്രചാരത്തില്‍ എത്തുന്നത്

World Samosa Day 2024: സമോസയെ ഓര്‍ക്കാനും ഒരു ദിവസം; നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട സമോസ ഏതാണ്?

രേണുക വേണു

, വ്യാഴം, 5 സെപ്‌റ്റംബര്‍ 2024 (10:13 IST)
World Samosa Day 2024: സെപ്റ്റംബര്‍ 5, ലോക സമോസ ദിനമാണ്. ഇന്ത്യയില്‍ വളരെ ജനകീയമായ പലഹാരമാണ് സമോസ. കേരളത്തില്‍ സമൂസ എന്നും അറിയപ്പെടുന്നു. ചൂട് ചായയ്‌ക്കൊപ്പം ഒരു സമോസ കൂടിയുണ്ടെങ്കില്‍ പിന്നെ വേറൊന്നും മലയാളിക്കു വേണ്ട. അത്രത്തോളം രുചികരമായ പലഹാരമാണ് സമോസ. 
 
14-ാം നൂറ്റാണ്ടോടു കൂടിയാണ് സമോസ ഇന്ത്യയില്‍ പ്രചാരത്തില്‍ എത്തുന്നത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സുലഭമായി ലഭിക്കുന്ന ഒരു പലഹാരം കൂടിയാണ് ഇപ്പോള്‍ സമോസ. ചിലയിടത്ത് ആകൃതിയിലും രുചിയിലും വ്യത്യാസങ്ങള്‍ ഉണ്ടാകുമെന്ന് മാത്രം. ഗോതമ്പോ മൈദയോ ആണ് സമോസ ഉണ്ടാക്കാന്‍ ഉപയോഗിക്കുക. 
 
വേവിച്ച പച്ചക്കറികള്‍ നിറച്ച സമോസ ആയിരുന്നു കേരളത്തില്‍ ആദ്യം ഉണ്ടായിരുന്നത്. കാലക്രമേണ ചിക്കന്‍, ബീഫ്, ഫിഷ് സമോസകളും ചായക്കടകളില്‍ സ്ഥാനം പിടിച്ചു. രുചികരമായ സമോസ നമുക്ക് വീടുകളിലും ഉണ്ടാക്കാവുന്നതാണ്. ലോക സമോസ ദിനമായ ഇന്ന് രുചികരമായ സമോസ കഴിച്ച് നമുക്ക് ആഘോഷിക്കാം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു 'നോ' പറയൂ... ജീവിതത്തില്‍ ഉണ്ടാക്കാന്‍ പോകുന്ന മാറ്റങ്ങള്‍ വേറെ ലെവല്‍ !