Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 9 April 2025
webdunia

പുരുഷന്മാരുമായും ബന്ധം; 23കാരനായ പുതിയ കാമുകനെ ഒഴിവാക്കി നെയ്മറിന്റെ മാതാവ്!

നെയ്മർ

അനു മുരളി

, ശനി, 25 ഏപ്രില്‍ 2020 (11:00 IST)
23കാരനായ കമ്പ്യൂട്ടര്‍ ഗെയിമറും മോഡലുമായുള്ള ബന്ധം ഉപേക്ഷിച്ച് ബ്രസീലിയൻ ഫുട്ബോൾ സൂപ്പർതാരം നെയ്മറിന്റെ മാതാവ് നദീനെ ഗോണ്‍സാല്‍വസ്. മുൻപ് ചില പുരുഷൻമാരുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നതായി തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നദീനെ 23കാരനായ തിയാഗോ റാമോസുമായുള്ള ബന്ധം അവസാനിപ്പിച്ചതെന്ന് വിവിധ രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
 
നേരത്തേ ഇരുവരുമൊത്തുള്ള ചിത്രം തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത് നദീനെ തന്നെയാണ്. മകനായ നെയ്മറേക്കാൾ 6 വയസിനു ഇളയതായ യുവാവുമായി നദീന ഡേറ്റിംഗിലായത് വാർത്താപ്രാധാന്യം നേടിയിരുന്നു. ‘ചില കാര്യങ്ങള്‍ നമുക്ക് വിശദീകരിക്കാനാവില്ല. ജീവിക്കാനേ സാധിക്കൂ’ എന്ന കുറിപ്പോടെയാണ് നന്ദീന റാമോസിനോടൊത്തുള്ള ചിത്രം പങ്കുവെച്ചത്.
 
എന്നാൽ, ബന്ധം പരസ്യമാക്കി വെറും 13 ദിവസത്തിനുള്ളിലാണ് ഇരുവരും വഴിപിരിഞ്ഞത്. നെയ്മറിന്റെ മുഖ്യ ഷെഫ് കൂടിയായ മൗറോയുമായും ബ്രസീലിയൻ നടനും സ്റ്റാൻഡ് അപ്പ് കൊമേഡിയനുമായ കാർലീഞ്ഞോസ് മയ്യയുമായും ഇയാൾക്ക് മുൻപ് രഹസ്യബന്ധമുണ്ടായിരുന്നുവത്രേ. ഇതാണ് നദീന ബന്ധം അവസാനിപ്പിക്കാനുണ്ടായ കാരണമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോക്ക് ഡൗൺ; മൃതദേഹം നാട്ടിലെത്തിക്കാനായില്ല, വീട്ടു ജോലിക്കാരിക്ക് അന്ത്യകർമം ചെയ്ത് ഗംഭീർ