സന്തോഷം: എന്നത് എന്തിനെ ആശ്രയിച്ചിരിക്കുന്നു എന്ന് ചോദിച്ചാൽ അതിന് ഉത്തരം കണ്ടെത്തുക പ്രയാസമായിരിക്കും. ജിവിത ശൈലിയും, നമുക്ക് ചുറ്റുമുള്ള ഇടവും വ്യക്തി സ്വാതന്ത്ര്യവും തുടങ്ങി നിരവധി കാരണങ്ങൾ ഇതിനുണ്ടാവാം. സമ്പത്തുണ്ടെങ്കിൽ സന്തോഷം ഉണ്ടാകും എന്ന് ചിലർ പറയാറുണ്ട് എന്നാൽ അത് ശരിയല്ല. വേൾഡ് ഹാപ്പിനെസ് റിപ്പോർട്ട് എപ്പോഴും അത് തെളിയിക്കാറുണ്ട്.
ലോകത്തിൽ ഏറ്റവും സന്തൂഷ്ട രാജ്യം ഏതാണെന്ന് അറിയാമോ ?. 2019ലെ യുണൈറ്റഡ് നേഷൻ റിപ്പോർട്ട് പ്രകാരം ഫിൻലാൻഡ് എന്ന യൂറോപ്യൻ രാജ്യമാണ് ലോകത്തിലെ ഏറ്റവും സന്തുഷ്ട രാജ്യം. ആരോഗ്യം, ജീവിതത്തിൽ, തിരഞ്ഞെടുപ്പിനുള്ള സ്വാന്തര്യം, രാജ്യത്തെ അഴിമതി നിരക്ക് എന്നിങ്ങനെയുള്ള ഘടകങ്ങളെ അടീസ്ഥാനപ്പെടുത്തിയാണ് ഇത് കണ്ടെത്തുന്നത്.
പട്ടികയിലെ ആദ്യ അഞ്ച് രാജ്യങ്ങളും യൂറോപ്യൻ രാജ്യങ്ങളാണ്. ഡെൻമാർക്കാണ് രണ്ടാം സ്ഥാനത്ത്, നോർവേയ്, ഐസ്‌ലാൻഡ്, നെതർലാൻഡ്സ് എന്നീ രാജ്യങ്ങളാണ് യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിൽ. ഹപ്പിനെസ് റാങ്കിൽ ഇന്ത്യ 140ആം സ്ഥാനത്താണ്.