Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉത്തര കൊറിയയ്ക്ക് മുന്നറിയിപ്പുമായി ട്രംപ് !

ഉത്തര കൊറിയയ്ക്ക് മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ് !

ഉത്തര കൊറിയയ്ക്ക് മുന്നറിയിപ്പുമായി ട്രംപ് !
വാഷിങ്ടൺ , ശനി, 1 ജൂലൈ 2017 (12:50 IST)
ഉത്തര കൊറിയയോടുള്ള ക്ഷമ നശിച്ചുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആണവവിഷയത്തെ സംബന്ധിച്ചാണ് ഉത്തര കൊറിയയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക എത്തിയിരിക്കുന്നത്. ഉത്തര കൊറിയയുടെ ആണവ പരീക്ഷണം തുടരുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ നയം വ്യക്തമാക്കിയത്. ദക്ഷിണ കൊറിയ പ്രസിഡന്റ് മൂൺ ജോ ഇന്നിനോടാണ് ട്രംപ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്. 
 
കുടാതെ ഉത്തര കൊറിയ മനുഷ്യ ജീവന് യാതൊരു വിലയും നൽകുന്നില്ലെന്നും ട്രംപ് ആരോപിച്ചു. എന്നാല്‍ ഉത്തര കൊറിയയ്ക്കെതിരെയുള്ള നടപടിയിൽ യുഎസും ദക്ഷിണ കൊറിയയും ഒറ്റക്കെട്ടാണെന്നും പ്രസിഡന്റ് പറഞ്ഞു. ഈ വർഷം അവസാനം ട്രംപ് ദക്ഷിണ കൊറിയ സന്ദർശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
 
അതേസമയം കിം ജോങ് ഉൻ ജനങ്ങളുടെ ജീവന് യാതൊരു വിലയും കല്പ്പിക്കുന്നില്ല. ഉത്തര കൊറിയയുടെ കിരാദമായ ഭരണകൂടത്തിൽ നിന്നും ജനങ്ങൾ വെല്ലുവിളികൾ നേരിടുന്നുണ്ട്. ഇതിനെതിരെ ശക്തമായ നിലപാട് കൈ കൊള്ളുമെന്നും യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആറുമടങ്ങ് സൗജന്യഡാറ്റ, അണ്‍ലിമിറ്റഡ് കോള്‍; തകര്‍പ്പന്‍ ഓഫറുമായി ബിഎസ്എന്‍എല്‍ വീണ്ടും !