ഒളിഞ്ഞു നോട്ടക്കാരെ ഇനി ഭയക്കേണ്ട; വരുന്നൂ... നിങ്ങളുടെ ഫോണിലെ വിവരങ്ങള്‍ നിങ്ങള്‍ക്ക് മാത്രം കാണാന്‍ കഴിയുന്ന ‘ഗോസ്റ്റ് ഫോണ്‍’ സാങ്കേതിക വിദ്യ
തുര്‍ക്കിക്കാരനായ സെലാല്‍ ഗോഗര്‍ ആണ് പ്രത്യേക ഗ്ലാസ്നിര്മ്മിത വസ്തു കൊണ്ട് നമ്മുടെ കണ്ണുകള്‍ക്ക് മാത്രം ദൃശ്യമാകുന്ന വിധത്തില്‍ ഐഫോണിലെ വിവരങ്ങള്‍ മറച്ച് വെയ്ക്കാവുന്ന പുതിയ സാങ്കേതിക വിദ്യ ആവിഷ്കരിച്ചത്.
പൊതുനിരത്തില്‍ വെച്ച് നിങ്ങളുടെ ഫോണിലേക്ക് വരുന്ന മെസേജ് വായിക്കുമ്പോള്‍ എത്രയെത്ര കണ്ണുകളാണ് അതിലേക്ക് എത്തിനോക്കാറുള്ളത്. എന്നാല്‍ ഈ മെസേജുകള്‍ നിങ്ങള്‍ക്ക് മാത്രം കാണാനാകുന്ന വിധത്തിലുള്ള സാങ്കേതിക വിദ്യ തയ്യാറായിരിക്കുന്നു. തുര്‍ക്കിക്കാരനായ സെലാല്‍ ഗോഗര്‍ ആണ് പ്രത്യേക ഗ്ലാസ്നിര്മ്മിത വസ്തു കൊണ്ട് നമ്മുടെ കണ്ണുകള്‍ക്ക് മാത്രം ദൃശ്യമാകുന്ന വിധത്തില്‍ ഐഫോണിലെ വിവരങ്ങള്‍ മറച്ച് വെയ്ക്കാവുന്ന പുതിയ സാങ്കേതിക വിദ്യ ആവിഷ്കരിച്ചത്.
ഇസ്താംബുളിലെ പൊതുഗതാഗതസംവിധാനത്തില്‍ യാത്ര ചെയ്തപ്പോള്‍ തന്റെ ഫോണിലേക്ക് പലരും എത്തിനോക്കുന്നതായി കണ്ടു. അതിനാലാണ് ഇത്തരമൊരു പുതിയ കണ്ടുപിടുത്തത്തിനൊരുങ്ങിയത്. തന്റെ ഫോണിന്റെ സ്ക്രീന്‍ മറ്റുള്ള ആളുകളില്‍ നിന്നും മറച്ച് വെയ്ക്കാനുള്ള ഉപകരണവും അദ്ദേഹം കണ്ടെത്തിയിട്ടുണ്ട്. നാല് മാസമായിരുന്നു ‘ഗോസ്റ്റ് ഫോണ്‍’ കണ്ടുപിടുത്തത്തിനായി അദ്ദേഹം ചിലവഴിച്ചത്. ‘സി കോഗെര് ഐ’ എന്നാണ് തന്റെ പുതിയ കണ്ടുപിടുത്തത്തിനായി സെലാല്‍ പേരിടുന്നത്.
ഈ സാങ്കേതിക വിദ്യയില്‍ ഒരു ചിപ്പ് ഉപയോഗിച്ച് മോഡിഫൈ ചെയ്ത് ഫോണിന്റെ സ്ക്രീന്‍ വെള്ള നിറത്തില്‍ കാണുന്ന വിധത്തിലാക്കാന്‍ സാധിക്കും. അതിനുശേഷം രണ്ടാമത്തെ ചിപ്പ് ഉപയോഗിച്ച് ഒരു ഗ്ലാസും ക്രിയേറ്റ് ചെയ്യും. ഇത് എല്ലായ്പ്പോഴും ഫോണുമായി കണക്റ്റഡ് ആയിരിക്കും. ഈ ഗ്ലാസ് ധരിച്ചു കഴിഞ്ഞാല്‍ മാത്രമേ വെള്ള പ്രതലമായിരിക്കുന്ന ഫോണിലെ വിവരങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കൂ.
അതേസമയം ഇത് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന കാര്യം പുറത്തു വിട്ടിട്ടില്ല. ഈ സാങ്കേതിക വിദ്യ ആളുകള്‍ അംഗീകരിക്കുകയാണെങ്കില്‍ കൂടുതല്‍ പ്രൊഡക്ടുകള്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് സെലാല്‍ വ്യക്തമാക്കി. ഒരാളുടെ ഫോണ്‍ എന്നത് തികച്ചും ആ വ്യക്തിയുടെ മാത്രം സ്വകാര്യവസ്തുവാണെന്നും അതിലേക്ക് മറ്റാരും എത്തിനോക്കരുതെന്ന തോന്നലാണ് തന്നെ ഇത്തരമൊരു കണ്ടുപിടുത്തത്തിന് പ്രേരിപ്പിച്ചതെന്നും സെലാന് അറിയിച്ചു.