Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജിഷയെ കൊലപ്പെടുത്തിയപ്പോൾ അമീറുലിനൊപ്പം ഉണ്ടായിരുന്നതാര്? ജിഷയുടെ തലയ്ക്കടിച്ച രണ്ടാമനെ തേടി പൊലീസ്, വീട്ടിൽ നിന്നും മറ്റൊരു വിരലടയാളം കിട്ടി

ജിഷയെ കൊലചെയ്യുമ്പോൾ അമീറുലിനൊപ്പം മറ്റൊരാൾ കൂടി ഉണ്ടായിരുന്നുവെന്ന നിഗമനത്തിൽ പൊലീസ്. ജിഷയുടെ കുറുപ്പുംപടിയിലെ ജിഷയുടെ വീട്ടിൽ നിന്നും ലഭിച്ച വിരലടയാളത്തിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് ഇത്തരമൊരു നിഗമനത്തിലെത്തിയത്. ജിഷയുടെ തലയ്ക്കടിച്ചത് അമീറുൽ അല്ലാ

ജിഷ
പെരുമ്പാവൂർ , വെള്ളി, 24 ജൂണ്‍ 2016 (12:25 IST)
ജിഷയെ കൊലചെയ്യുമ്പോൾ അമീറുലിനൊപ്പം മറ്റൊരാൾ കൂടി ഉണ്ടായിരുന്നുവെന്ന നിഗമനത്തിൽ പൊലീസ്. ജിഷയുടെ കുറുപ്പുംപടിയിലെ ജിഷയുടെ വീട്ടിൽ നിന്നും ലഭിച്ച വിരലടയാളത്തിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് ഇത്തരമൊരു നിഗമനത്തിലെത്തിയത്. ജിഷയുടെ തലയ്ക്കടിച്ചത് അമീറുൽ അല്ലായെന്ന നിഗമനത്തിലാണ് പൊലീസ് ഇപ്പോൾ.
 
ജിഷയുടെ വീട്ടിൽ നിന്നും മറ്റൊരു വിരലടയാളം കൂടി പൊലീസിന് ലഭിച്ചു. മുറിക്കുള്ളിൽ ജിഷ മീൻ വളർത്തിയിരുന്ന പ്ലാസ്റ്റിക് ജാറിലാണ് ഈ വിരലടയാളം കണ്ടെത്തിയത്. പൊലീസും നാട്ടുകാരുമടക്കം ഏകദേശം 5000 പേരുടെ വിരലടയാളവുമായി ഇത് ഒത്തുനൊക്കിയെങ്കിലും അതുമായി സാമ്യമില്ലെന്നും പൊലീസ് പറയുന്നു. ജാറിൽ നിന്നുലഭിച്ച വിരലടയാളത്തിന്റെ ഉടമസ്ഥനെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.
 
വിരലടയാലം ആരുടെതെന്ന് തിരിച്ചറിയാൻ അമീറുലിന്റെ മൊഴി സഹായകമാകുമെന്നാണ് പൊലീസ് കരുതുന്നത്. എന്നാൽ അമീറുൽ ഓരോ സമയത്തും മൊഴി മാറ്റി പറയുന്നത് പൊലീസിനെ കുഴക്കുകയാണ്. തുടക്കത്തിൽ പറഞ്ഞിരുന്ന കാര്യങ്ങൾ അല്ല പ്രതി ഇപ്പോൾ പറയുന്നത്. അമീറുലിന്റെ മൊഴിയിലെ വൈരുദ്ധ്യങ്ങൾ വേർതിരിച്ചെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുവതിയെ അരിവാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ