കാമുകനുമൊത്തുള്ള ഭാര്യയുടെ ഫോട്ടോ കാണിച്ച് പണം തട്ടിയ എയര്‍ ഹോസ്റ്റസിന് കിട്ടിയത് എട്ടിന്റെ പണി !

കാമുകനുമൊത്തുള്ള ഭാര്യയുടെ ഫോട്ടോ കാണിച്ച് പണം തട്ടിയ എയര്‍ ഹോസ്റ്റസ് അറസ്റ്റില്‍

Webdunia
ബുധന്‍, 11 ഒക്‌ടോബര്‍ 2017 (10:10 IST)
യുവതിയും മുന്‍ കാമുകനുമൊത്തുള്ള ഫോട്ടോകള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഭര്‍ത്താവില്‍ നിന്ന് പണം തട്ടിയ എയര്‍ ഹോസ്റ്റസ് പൊലീസ് പിടിയില്‍. കേസിലെ മറ്റൊരു പ്രതിയും എയര്‍ ഹോസ്റ്റസിന്റെ സുഹൃത്തുമായ മുന്‍ കാമുകന്‍ ഒളിവിലാണ്.
 
35കാരനായ അസര്‍ബൈജാന്‍ സെയില്‍മാന്റെ പരാതിയിലായിരുന്നു ദുബായ് പൊലീസ് എയര്‍ ഹോസ്റ്റസിനെ അറസ്റ്റ് ചെയ്തത്.  ഭാര്യ മുന്‍കാമുകനെ കെട്ടിപ്പിടിക്കുന്നതിന്റെയും മറ്റും ചിത്രങ്ങള്‍ തന്റെ പക്കലുണ്ടെന്നും ഒരു ചിത്രത്തിന് 10,000 ഡോളര്‍ വച്ച് നല്‍കണമെന്നായിരുന്നു യുവതിയുടെ ഭീഷണി.
 
നാണക്കേട് ഭയന്ന് ഇയാള്‍ 10,000 ഡോളര്‍ സ്ത്രീയുടെ അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തെങ്കിലും ഒരു ഫോട്ടോ മാത്രമാണ് യുവതി നല്‍കിയത്. ഒരു ഫോട്ടോയ്ക്ക് 10,000 ഡോളര്‍ വച്ച് ഒരു ലക്ഷം ഡോളര്‍ വേണമെന്നായി പിന്നീടുള്ള ആവശ്യം. 
 
ആവശ്യപ്പെട്ട തുക നല്‍കിയില്ലെങ്കില്‍ നാട്ടിലെ ബന്ധുക്കള്‍ക്ക് ഫോട്ടോകള്‍ അയച്ചുകൊടുക്കുമെന്നായിരുന്നു യുവതിയുടെ ഭീഷണി. ഇതോടെ ഇയാള്‍ ദുബായ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഭര്‍ത്താവിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം കൈക്കലാക്കാന്‍ ബോധപൂര്‍വമാണ് ഇയാളുടെ ഭാര്യയോടൊത്തുള്ള ഫോട്ടോകള്‍ മുന്‍ കാമുകന്‍ പകര്‍ത്തി യുവതിക്ക് കൈമാറിയതെന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ വരും മണിക്കൂറുകളില്‍ മഴ കനക്കും

ചെങ്കോട്ട സ്ഫോടനം, നിർണായക വിവരങ്ങൾ പുറത്ത്, പ്രതികൾ രഹസ്യങ്ങൾ കൈമാറിയത് സ്വിസ് ആപ്പ് വഴി

എസ്ഐആറില്‍ ഇടപെടില്ല, സുപ്രീം കോടതിയെ സമീപിക്കാം; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി

ബിഹാർ നൽകുന്ന സന്ദേശം വ്യക്തം, ഇനി കേരളത്തിൻ്റെ ഊഴമെന്ന് രാജീവ് ചന്ദ്രശേഖർ

അമിതമായി മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതി ആത്മഹത്യ ചെയ്തു

അടുത്ത ലേഖനം
Show comments