മോദിയോട് സംസാരിക്കാന്‍ ട്രംപ് ഹിന്ദി പഠിക്കുന്നു !
മോദിയോട് സംസാര്ക്കാന് അത് പഠിച്ചേ മതിയാക്കൂ...ട്രംപ് ഒരുങ്ങുന്നു അതിനായി !
യുഎസ് സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സംസാരിക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഹിന്ദി പഠിക്കുന്നതായി റിപ്പോര്‍ട്ട്. ട്രംപ് അധികാരത്തില്‍ വന്ന ശേഷം മോദിയുമായി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്.
തന്റെ യഥാര്‍ത്ഥ സുഹൃത്തുമായി കൂടിക്കാഴ്ചയ്ക്ക് കാത്തിരിക്കുന്നു എന്ന് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. മോദി സര്‍ക്കാറിനെ സ്വാഗതം ചെയ്യുന്നു എന്നായിരിക്കും ട്രംപ് ഹിന്ദിയി പറയുക. ഇതിനായി ട്രംപ് ഹിന്ദി വാക്കുകള്‍ പഠിച്ചു കഴിഞ്ഞു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.20ന് വൈറ്റ് ഹൌസില്‍ വെച്ചാണ് മോദിയും ട്രപും തമ്മിലുള്ള കൂടിക്കാഴച നടക്കുക.