Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഞാൻ ജീവിക്കുന്നതാണോ മരിക്കുന്നതാണോ നല്ലത്' ഇൻസ്റ്റഗ്രമ്മിൽ വോട്ടിനിട്ടശേഷം 16കാരി ജീവനൊടുക്കി

'ഞാൻ ജീവിക്കുന്നതാണോ മരിക്കുന്നതാണോ നല്ലത്' ഇൻസ്റ്റഗ്രമ്മിൽ വോട്ടിനിട്ടശേഷം 16കാരി ജീവനൊടുക്കി
, ചൊവ്വ, 21 മെയ് 2019 (18:11 IST)
സാമൂഹ്യ മാധ്യമങ്ങളുടെ അമിത ഉപയോഗം കൗമാരക്കാരിൽ അപകടകരമായ അവസ്ഥ ഉണ്ടാക്കുന്നു എന്ന് തെളിയിക്കുന്ന സംഭവമാണ് ദിവസങ്ങൾക്ക് മുൻപ് മലേഷ്യയിൽ ഉണ്ടായത്. താൻ മരിക്കണമോ അതോ ജീവിക്കണമോ എന്ന വിഷയത്തിൽ ഇൻസ്റ്റഗ്രാം സുഹൃത്തുക്കളോട് വോട്ട് രേഖപ്പെടുത്താൻ ആവശ്യപ്പെട്ട്. 16കാരി ജിവനൊടുക്കുകയയിരുന്നു.
 
‘Really Important, Help Me Choose D / L’ എന്നായിരുന്നു ഇൻസ്റ്റഗ്രാമിൽ 16കാരി പോസ്റ്റ് ചെയ്തത്. മരിക്കണം എന്നാണെങ്കിൽ ഡിയെന്നും ജീവിക്കണം എന്നാണെങ്കിൽ എൽ എന്നും കമന്റ് ചെയ്യാനായിരുന്നു 16കാരിയുടെ നിർദേശം. കൂടുതൽ പേരും യുവതി മരിക്കുന്നതാണ് നല്ലത് എന്ന തരത്തിൽ ഡി എന്ന് രേഖപ്പെടുത്തിയതോടെ പെൺകുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു.
 
31 ശതമാനം സുഹൃത്തുക്കൾ മാത്രമാണ് പെൺകുട്ടി ജീവിക്കണം എന്ന് ;ആവശ്യപ്പെട്ടത്. എന്നാൽ തമാശക്ക് മാത്രമായാണ് 69 ശതമാനം സുഹൃത്തുക്കളും ഡി എന്ന് രേഖപ്പെടുത്തിയത്. സംഭവത്തിൽ മലേഷ്യൻ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ വർധിച്ചുവരുന്നതായി സൈബർ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അരുണാചൽപ്രദേശ് എം എൽ എയും കൂടെയുണ്ടായിരുന്ന ആറുപേരും റിബലുകളുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടു, ആക്രമണം മണ്ഡലത്തിലേക്കുള്ള യത്രക്കിടെ