Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗൂഗിൾ പുതുതായി പുറത്തിറക്കിയ പിക്സൽ 3a, 3a XL സ്മാർട്ട്‌ഫോണുകൾ ഇടക്കിടെ സ്വിച്ച്ഓഫ് ആകുന്നു, പുലിവാല് പിടിച്ച് പുതിയ ഉപയോക്താക്കൾ

ഗൂഗിൾ പുതുതായി പുറത്തിറക്കിയ പിക്സൽ 3a,  3a XL സ്മാർട്ട്‌ഫോണുകൾ ഇടക്കിടെ സ്വിച്ച്ഓഫ് ആകുന്നു, പുലിവാല് പിടിച്ച് പുതിയ ഉപയോക്താക്കൾ
, ചൊവ്വ, 21 മെയ് 2019 (14:11 IST)
സ്മാർട്ട്‌ഫോൺ പ്രേമികളുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ഗൂഗിൾ പിക്സൽ 3a, പിക്സൽ 3a XL, സ്മാർട്ട്‌ഫോണുകളെ വിപണിയി എത്തിച്ചത്. വിൽപ്പനക്കെത്തിയ ഉടനെ തന്നെ നിരവധി പേർ സട്ട്‌ഫോണുകൾ സ്വന്തമാക്കുകയും ചെയ്തു. എന്നാൽ സ്മാർട്ട്‌ഫോണിനെ കുറിച്ച് നിരവധി പരാതികളാണ് ഇപ്പോൾ ഉയന്നു കഒണ്ടിരിക്കുന്നത്.
 
ഇടക്കിടെ പിക്സൽ 3a, 3a XL സ്മാർട്ട്‌ഫോണുകൾ തനിയെ ഷട്ട്‌ഡൗൺ ചെയ്യപ്പെടുന്നു എന്നാണ് ഉപയോക്താക്കൾ പ്രധാനമായും ഉന്നയിച്ചിരിക്കുന്ന പ്രശ്നം. സ്വിച്ച് ഓഫ് ആയതിന് ശേഷം ഫോണുകൾ മനിക്കുറുകളോളം ഓൺ ആവുന്നില്ല എന്നും ചില സ്മാർട്ട്‌ഫോണുകൾ വീണ്ടും വീണ്ടും ഓഫ് ആകുന്നതായും പാരാതികൾ ഉണ്ട്.
 
സ്മാർട്ട്‌ഫോൺ സേഫ് മോഡിലേക്ക് മാറ്റുമ്പോൾഴും സമാനമായ പ്രശനങ്ങൾ നേരിടുനതിലാൽ തേർഡ് പാർട്ടി ആപ്പുകളിൽനിന്നുമുള്ള പ്രശ്നമല്ല എന്ന് ഉപയോക്താക്കൾ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. അതേ സമയം പരാതികളെ കുറിച്ച് ഗൂഗിൾ ഇതേവരെ പ്രതികരണങ്ങൾ നടത്തിയിട്ടില്ല. സോഫ്‌റ്റ്‌വെയറിൽ അപ്ഡേഷൻ നൽകി ഗൂഗിൾ 'പ്രശ്നങ്ങൾക്ക് പരിഹാരം കാണും എന്നാണ് ഉപയോക്താക്കളുടെ പ്രതീക്ഷ.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടന്‍ ഗണേഷ് കുമാറിന്റെ രണ്ടാം വിവാഹവും വേര്‍പിരിയലിന്റെ വക്കിലോ? പേഴ്സണൽ സ്റ്റാഫിനെ ഭാര്യ ബിന്ദു തല്ലിയത് ചില കഥകൾ പുറത്തുവന്നപ്പോൾ?- റിപ്പോർട്ടുകളിങ്ങനെ