കൊവിഡ് 19 ഉണ്ടാക്കുന്ന സാമ്പത്തിക പ്രതിസന്ധി മൂലം ഇന്ത്യയിൽ 40 കോടി ജനങ്ങൾ ദാരിദ്ര്യാവസ്ഥയിലെത്തിയേക്കാമെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളാവും ഏറ്റവുമധികം ബാധിക്കപ്പെടുക.കോവിഡ്-19 ആഗോള സമ്പദ് വ്യവസ്ഥയിൽ ഏൽപ്പിക്കുന്ന ആഘാതങ്ങളെക്കുറിച്ച് ഇന്റർനാഷണൽ ലേബർ അസോസിയേഷൻ തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഈ മുന്നറിയിപ്പുള്ളത്.
ഇന്ത്യയിൽ ആകെ ജോലിക്കാരുടെ 90 ശതമാനവും അസംഘടിത മേഖലയിലുള്ളവരാണ് അതിനാൽ കൊവിഡ് സാമ്പത്തികമായും ഏറ്റവുമധികം ബാധിക്കുന്ന രാജ്യം ഇന്ത്യയായിരിക്കും.ഇവർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകുവാനാണ് സാധ്യത.കോവിഡ് പ്രതിസന്ധി ഘട്ടങ്ങളിൽ സർക്കാരുകൾ സ്വീകരിക്കുന്ന നടപടികൾ, നിലപാടുകൾ, സാമ്പത്തിക പോളിസികൾ, എന്നിവ ദീർഘകാലത്തേക്ക് ബാധിക്കും. അതിനാൽ തന്നെ ഭാവിയെ കൂടി കണക്കിലെടുത്തുകൊണ്ടാകണം തീരുമാനങ്ങൾ എന്നും റിപ്പോർട്ടിൽ പറയുന്നു.