മലേഷ്യയില്‍ മെട്രോ ട്രെയിനുകള്‍ കൂട്ടിയിട് വന്‍ അപകടം. അപകടത്തില്‍ ഇരുന്നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ 45 പേരുടെ നില ഗുരുതരമെന്നാണ് അറിയുന്നത്. കണ്‍ട്രോള്‍ സെന്ററില്‍ നിന്ന് ആശയവിനിമയത്തിലുണ്ടായ തകരാറാണ് അപകടത്തിന് കാരണമായത്. ഇന്നലെ രാത്രി 8.45നാണ് അപകടം ഉണ്ടായത്.
ആളില്ലാത്ത ഒരു ട്രയിനും 213 യാത്രക്കാരുള്ള മറ്റൊരു ട്രെയിനുമായിട്ടാണ് കൂട്ടിയിടിച്ചത്. 166 പേര്‍ക്ക് ചെറിയ രീതിയിലുള്ള പരിക്കുകള്‍ പറ്റിയിട്ടുണ്ട്.