കോവിഡിനെതിരെ മാസ്‌ക് ഉപയോഗിക്കുന്നതില്‍ ഒട്ടുമിക്ക ആളുകളും നേരിടുന്ന പ്രശ്നമാണ് സംസാരിക്കുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ട്. പ്രധാനാമായും രണ്ടു മൂന്ന് ലയറുകള്‍ ഉള്ള മാസ്‌ക് ഉപയോഗിക്കുന്ന ഡോക്ടര്‍മാര്‍ക്കാണ് ഈ ബുദ്ധിമുട്ട് കൂടുതലും ഉണ്ടാകുന്നത്. ഇതിനൊരു പരിഹാരവുമായി മൈക്ക് ഘടിപ്പിച്ച മാസ്‌കുമായി എത്തിയിരിക്കുകയാണ് തൃശ്ശൂരിലെ ഒന്നാം വര്‍ഷ എഞ്ചിനീയറിംഗ് വദ്യാര്‍ത്ഥിയായ കെവിന്‍ ജേക്കബ്. ഡോക്ടര്‍മാരായ തന്റെ മാതാപിതാക്കള്‍ രോഗികളുമായി സംസാരിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ട കണ്ടിട്ടാണ് കെവിന് ഇത്തരത്തില്‍ ഒരു ആശയം തോന്നിയത്. മൈക്കിനോടൊപ്പം ഒരു സ്പീക്കറും മാസ്‌കില്‍ ഘടിപ്പിച്ചിട്ടുണ്ട്. 30 മിനുറ്റ് ചാര്‍ജ്ജ് ചെയ്ത മാസ്‌ക് 4 മുതല്‍ 6 മണിക്കൂര്‍ വരെ ഉപയോഗിക്കാനാകും. തൃശ്ശൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം വര്ഷ വിദ്യാര്‍ത്ഥിയാണ് കെവിന്.