Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഞ്ഞുവീഴ്‌ച: പാകി‌സ്ഥാനിലെ ടൂറിസ്റ്റ് കേന്ദ്ര‌ത്തിൽ 9 കുട്ടികൾ അടക്കം 22 പേർ തണുത്തുമരിച്ചു

മഞ്ഞുവീഴ്‌ച: പാകി‌സ്ഥാനിലെ ടൂറിസ്റ്റ് കേന്ദ്ര‌ത്തിൽ 9 കുട്ടികൾ അടക്കം 22 പേർ തണുത്തുമരിച്ചു
ഇസ്ലാമാബാദ് , ഞായര്‍, 9 ജനുവരി 2022 (09:51 IST)
ഇസ്ലാമാബാദ്:പാകിസ്ഥാനിലെ പർവതനഗരമായ മുറേയിൽ വാഹനങ്ങൾക്ക് മുകളിൽ മഞ്ഞുപതിച്ചുണ്ടായ അപകടത്തിൽ 22 പേർ മരിച്ചു. അഞ്ചുപേർ കാറിനുള്ളിൽ തണുത്തുറഞ്ഞാണ് മരിച്ചത്. ആയിരക്കണക്കിന് വാഹനങ്ങളും ആളുകളും മഞ്ഞുകൂമ്പാരത്തിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
 
നിരവധി റിസോർട്ടുകളുള്ള വിനോദസഞ്ചാരകേന്ദ്രമാണ് മുറേ. അസാധാരണമായ മഞ്ഞുവീഴ്‌ച്ചയുണ്ടായതാണ് സഞ്ചാരികളെ ഇങ്ങോട്ടേക്ക് കൂട്ടമായി ആകർഷിച്ചത്.മരിച്ചവരിൽ പോലീസുദ്യോഗസ്ഥനും ഭാര്യയും ആറുമക്കളും ഉൾപ്പെടുന്നു.സഞ്ചാരികൾക്കുപുറമേ, കുടിവെള്ളവും പാചകവാതകവും കിട്ടാതെ മഞ്ഞുവീഴ്ചയിൽ പ്രദേശവാസികളും ബുദ്ധിമുട്ടുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തിൽ കൊവിഡ് മരണങ്ങൾ അരലക്ഷത്തിനടുത്ത്: ദേശീയ ശരാശരിക്കടുത്ത്