Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടി20യിൽ കലണ്ടർ വർഷം 2000 റൺസ്, അതിശയകരമായ നേട്ടം കുറിച്ച് മുഹമ്മദ് റിസ്‌വാൻ

ടി20യിൽ കലണ്ടർ വർഷം 2000 റൺസ്, അതിശയകരമായ നേട്ടം കുറിച്ച് മുഹമ്മദ് റിസ്‌വാൻ
, വെള്ളി, 17 ഡിസം‌ബര്‍ 2021 (19:07 IST)
കലണ്ടർ വർഷം ടി20യിൽ 2000 റൺസ് നേടുന്ന ആദ്യ ‌താരമായി പാകിസ്ഥാൻ ഓപ്പണിങ് താരം മുഹമ്മദ് റിസ്‌വാൻ. വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിലാണ് റിസ്‌വാൻ ചരിത്രനേട്ടം സ്വന്തമാക്കിയത്.
 
ഈ വർഷം ടി20യിൽ ഒരു സെഞ്ചുറിയും 18 അർധസെഞ്ചുറിയുമടക്കമാണ് റിസ്‌വാന്റെ നേട്ടം. പാകിസ്ഥാന് വേണ്ടി 1326 ടി20 റൺസാണ് ഈ വർഷം റിസ്‌വാൻ നേടിയത്. 29 മത്സരങ്ങളിൽ നിന്നും 73.66 ബാറ്റിങ് ശരാശരിയിൽ 134.89 സ്ട്രൈക്ക് റേറ്റോടെയാണ് റിസ്‌വാന്റെ നേട്ടം.
 
ഈ വർഷം റി‌സ്‌വാൻ നേടിയ 18 അർധസെഞ്ചുറികളിൽ 12 എണ്ണവും പാകിസ്ഥാന് വേണ്ടിയാണ്. രണ്ടാം സ്ഥാനത്തുള്ള ബാബർ അസം 939 റൺസാണ് പാകിസ്ഥാന് വേണ്ടി നേടിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോക ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പ്: മെഡൽ ഉറപ്പിച്ച് ശ്രീകാന്ത്: നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ ഇന്ത്യൻ താരം