Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് വ്യാപനം അതിതീവ്രമാകുന്നു: ഇറാനിൽ രണ്ടരക്കോടി പേരെങ്കിലും രോഗബാധിതരാണെന്ന് ഇറാൻ പ്രസിഡന്റ്

കൊവിഡ് വ്യാപനം അതിതീവ്രമാകുന്നു: ഇറാനിൽ രണ്ടരക്കോടി പേരെങ്കിലും രോഗബാധിതരാണെന്ന് ഇറാൻ പ്രസിഡന്റ്
, ഞായര്‍, 19 ജൂലൈ 2020 (09:39 IST)
ലോകത്ത് കൊവിഡ് വ്യാപനം അതിതീവ്രമാകുന്നുവെന്ന് കണക്കുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 2.54 ലക്ഷം പേർക്കാണ് ലോകാമെങ്ങുമായി വൈറസ് സ്ഥിരീകരിച്ചത്. ഒരു ദിവസത്തെ ഏറ്റവും വലിയ വർധനയാണീത്. ലോകത്ത് ആകെ കൊവിഡ് രോഗികളൂടെ എണ്ണം ഒരു കോടി 44 ലക്ഷം കവിഞ്ഞു.അമേരിക്കയിൽ ഇന്നലെ മാത്രം 61,000ത്തിലധികം കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. കൊവിഡ് പടരുന്ന സാഹചര്യത്തിൽ ഫ്രാൻസ് തങ്ങളുടെ അതിർത്തികൾ അടച്ചിടാൻ ഒരുങ്ങുകയാണ്.
 
അതേസമയം ഇറാനിൽ രണ്ടരക്കോടി പേർക്കെങ്കിലും കൊവിഡ് ബാധിച്ചിരിക്കാമെന്ന ഞെട്ടിക്കുന്ന കണക്കാണ് ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി ഇന്നലെ വെളിപ്പെടുത്തിയത്. അടുത്തമാസത്തോടെ ഇത് മൂന്നരക്കോടിയാവുമെന്നും ഇറാൻ പ്രസിഡന്റ് പറഞ്ഞു.രാജ്യത്ത് 2 ലക്ഷത്തി എഴുപതിനായിരം പേർക്കാണ് കൊവിഡ് ബാധിച്ചെന്നാണ് ഇറാൻ ഇതുവരെ പറഞ്ഞിരുന്നത്. കൊവിഡ് വ്യാപനത്തെ തുടർന്ന് ഇറാനിൽ മതപരമായ ചടങ്ങുകൾക്കുൾപ്പെടെ ഇറാൻ വീണ്ടും വിലക്കുണ്ട്.
സ്പെയിനിന്റെ വടക്കു കിഴക്കൻ മേഖലയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രോഗികളുടെ എണ്ണം വർധിച്ചാൽ രോഗലക്ഷണം ഇല്ലാത്തവരുടെ ചികിത്സ വീട്ടിലെന്ന് മുഖ്യമന്ത്രി