ഇറാനിൽ കുടുങ്ങികിടക്കുന്ന 255 ഇന്ത്യൻ തീർത്ഥാടകർക്ക് കൊറോണ ബാധിച്ചതായി സ്ഥിരീകരിച്ചു. കേന്ദ്രസർക്കാരാണ് ഈ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.വിദേശത്തുള്ള 276 ഇന്ത്യക്കാർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.ഇതിൽ 255 പേർ ഇറാനിൽ നിന്നുള്ളവരും 12 പേർ യുഎഎയിലും അഞ്ച് പേർ ഇറ്റലിയിലുമാണ്.ശ്രീലങ്ക, റുവാണ്ട, കുവൈത്ത്, ഹോംങ് കോംങ് എന്നിവടങ്ങില്‍ ഓരോരുത്തർക്കും രോഗം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
ഇറാനിലെ ഖൂമിലാണ് രോഗബാധിതരുള്ളതെന്നാണ് റിപ്പോര്‍ട്ട്.ആയിരത്തിയൊരുന്നൂറോളം തീർത്ഥാടകരും മുന്നൂറോളം വിദ്യാർഥികളുമാണ് ഇറാനിലുള്ളത്. തീർത്ഥാടകരിൽ ലഡാക്ക്, ജമ്മുകശ്മീര്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് അധികവും.ലോക്‌സഭയിൽ വെച്ചാണ് വിദേശകാര്യമന്ത്രാലയം ഈ വിവരങ്ങൾ പുറത്തുവിട്ടത്. നേരത്തെ രോഗമില്ലാത്ത 389 പേരെ കഴിഞ്ഞ ദിവസങ്ങളില്‍ പ്രത്യേക വിമാനങ്ങളില്‍ ഇന്ത്യയിലെത്തിച്ചിരുന്നു.ഇവർ രാജസ്ഥാനിലെ ജയ്സാൽമീറിലടക്കം വിവിധ സൈനികകേന്ദ്രങ്ങളിലായി നിരീക്ഷണത്തിലാണുള്ളത്.