കൊവിഡ്19; ഏതൊക്കെ പി എസ് സി പരീക്ഷകളാണ് മാറ്റിയത്?

ചിപ്പി പീലിപ്പോസ്

ബുധന്‍, 18 മാര്‍ച്ച് 2020 (15:58 IST)
സംസ്ഥാനത്ത് കൊവിഡ് 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സർക്കാരിന്റെ മുന്നറിയിപ്പിന്റെ ഭാഗമായി ഏപ്രിൽ 14 വരെ നടത്താൻ തീരുമാനിച്ച പരീക്ഷകൾ മാറ്റിവെക്കാൻ പി എസ് സി യോഗത്തിൽ തീരുമാനമായി. പുതിയ തീയതി പിന്നീട് അറിയിക്കും. 
 
ഒ എം ആർ പരീക്ഷകൾ, കായികക്ഷമതാ പരീക്ഷകൾ, ഈ മാസം 31 വരെയുള്ള വകുപ്പുതല ഓൺലൈൻ പരീക്ഷകൾ എന്നിവയാണ് സർക്കാരിന്റെ നിർദേശപ്രകാരം മാറ്റിവെച്ചിരിക്കുന്നത്. കൂടാതെ ഏപ്രിൽ 14 വരെയുള്ള എല്ലാ അഭിമുഖങ്ങളും മാറ്റി. 
 
ഓഫ്‌സൈറ്റ് മെഷീൻ ഓപ്പറേറ്റർ, ഫിസിയോ തെറാപ്പിസ്റ്റ്, ഡെയറി ഫാം ഇൻസ്പെക്ടർ, റീഡർ ഗ്രേഡ് 2, റിസർച്ച് ഓഫീസ് എന്നീ‍ തസ്തികകളുടെ ഒ എം ആർ, ഓൺലൈൻ, എഴുത്തുപരീക്ഷകളാണ് മാറ്റി വെച്ചത്.   

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കോവിഡ് 19: ജീവനക്കാർക്ക് 74,000 രുപ ബോണസ് നൽകി ഫെയ്‌സ്ബുക്ക് !