Webdunia - Bharat's app for daily news and videos

Install App

ഗർഭിണിയെ കൊന്ന് വയറ് കീറി കുഞ്ഞിനെ പുറത്തെടുത്തു; അമ്മയും മകളും അറസ്റ്റിൽ

Webdunia
വെള്ളി, 17 മെയ് 2019 (18:01 IST)
ഗര്‍ഭിണിയായ 19 വയസുകാരിയെ കൊലപ്പെടുത്തിയ ശേഷം വയര്‍ കത്തി കൊണ്ട് കീറി ഭ്രൂണത്തെ പുറത്തെടുത്ത സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. അമേരിക്കയിലാണ് അതിഹീനമായ ക്രൂരകൃത്യം നടന്നത്. ഷിക്കാഗോക്കാരിയായ മാര്‍ലെന്‍ ഒക്കോവ ലോപ്പസ് ആണ് ഈ രീതിയില്‍ കൊല ചെയ്യപ്പെട്ടത്. സംഭവത്തിൽ ഷിക്കാഗോ നിവാസികളായ അമ്മയേയും മകളേയും മകളുടെ കാമുകനേയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 
 
കൊല ചെയ്യപ്പെടുമ്പോൾ മാര്‍ലെന്‍ ഒന്‍പത് മാസം ഗര്‍ഭിണിയായിരുന്നു. കഴിഞ്ഞ നാല് മാസമായി കാണാതായിരുന്ന മാര്‍ലനെ ബുധനാഴ്ച്ച വൈകിട്ടോടെയാണ് പൊലീസ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. മാര്‍ലെന്റെ കുഞ്ഞിന്റെ നില അതീവ ഗുരുതരമാണെന്നും കുഞ്ഞിനെ രക്ഷിക്കുക എന്നത് ശ്രമകരമാണെന്നുമാണ് പൊലീസ് പറയുന്നത്. ശ്വാസം മുട്ടിച്ചാണ് മാര്‍ലനെ കൊന്നിരിക്കുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
 
ഫേസ്ബുക്കില്‍ അവിവാഹിതകളായ അമ്മമാര്‍ക്ക് വേണ്ടിയുളള ഒരു ഗ്രൂപ്പില്‍ അംഗമായിരുന്നു മാര്‍ലെന്‍. അടുത്തിടെ ഈ ഗ്രൂപ്പ് വഴി പ്രതികളൊലൊരാൾ മാർലെനുമായി അടുപ്പത്തിലായി. കുഞ്ഞിന് ആവശ്യമുളള തുണികളും മറ്റ് സൗജന്യമായി തരാം എന്നുളള ഇവരുടെ പ്രലോഭനത്തില്‍ നിര്‍ദ്ധനയായ മാര്‍ലെന്‍ വീഴുകയായിരുന്നു.
 
തുടര്‍ന്ന് ഇയാളുടെ നിര്‍ദ്ദേശം അനുസരിച്ച് മാര്‍ലെന്‍ ഇയാളുടെ അപ്പാര്‍ട്ട്മെന്റില്‍ പോയപ്പോഴാണ് കൊല ചെയ്യപ്പെടുന്നത്. അറസ്റ്റിലായ യുവാവിന്റെ വീട്ടിൽ വെച്ചാണ് കൊലപാതകം നടന്നത്. കൊലപാതകിയുടെ വീടിനോട് ചേര്‍ന്നുളള ചവറുപെട്ടിയില്‍ നിന്നുമാണ് മാര്‍ലെന്റെ മൃതദേഹം കണ്ടെടുക്കുന്നത്. കുഞ്ഞിനെ സ്വന്തമാക്കാനാണെന്നാണ് പൊലീസ് നിഗമനം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓഫറുകളുടെ പേരില്‍ സോഷ്യല്‍ മീഡിയ വഴി പരസ്യം ചെയ്യുന്ന പുതിയ തട്ടിപ്പ്; പോലീസിന്റെ മുന്നറിയിപ്പ്

ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി സൗഹൃദ ചരക്കു കപ്പല്‍ എംഎസ്‌സി തുര്‍ക്കി വിഴിഞ്ഞത്തെത്തി

അമേരിക്കയില്‍ സിബിപി വണ്‍ ആപ്പ് നയത്തിലൂടെ താമസിക്കുന്ന 9ലക്ഷം കുടിയേറ്റക്കാര്‍ക്ക് പണി; പെര്‍മിറ്റ് റദ്ദാക്കി

'ആ രാജ്യങ്ങള്‍ തന്നെ വിളിച്ചു കെഞ്ചുകയാണ്': പകര ചുങ്കം ഏര്‍പ്പെടുത്തിയ രാജ്യങ്ങളെ പരിഹസിച്ച് ട്രംപ്

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments