മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ചിത്രങ്ങളുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ കാമുകനെ കൈകാര്യം ചെയ്യാന്‍ ക്വട്ടേഷൻ നൽകിയ മുൻ ദേശീയ അണ്ടർ 14 ടെന്നിസ് ചാംപ്യൻ അറസ്‌റ്റില്‍. അമേരിക്കയില്‍ പഠനം നടത്തുന്ന വാസവി ഗണേശനെയാണു (20) ചെന്നൈ പൊലീസ് പിടികൂടിയത്.
കാമുകനും ചെന്നൈ സ്വദേശിയുമായ നവീദ് അഹമദുമൊത്ത് മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തുകയും തുടര്‍ന്ന് അതേ ചൊല്ലിയുണ്ടായ തര്‍ക്കവുമാണ് ക്വട്ടേഷൻ ഇടപാടിലേക്ക് നീങ്ങിയത്. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് വാസവി അറസ്‌റ്റിലായത്.
കഴിഞ്ഞയാഴ്‌ച അമേരിക്കയിൽ നിന്നും ചെന്നൈയില്‍ എത്തിയ വാസവിയും നവീദും നഗരത്തിലെ പാർക്കിൽ സമയം ചെലവഴിക്കുന്നതിനിടെ ചിത്രമെടുത്തു. പോകാന്‍ നേരം ഫോട്ടോകള്‍ ഡിലീറ്റ് ചെയ്യാന്‍ വാസവി ആവശ്യപ്പെട്ടെങ്കിലും യുവാവ് വഴങ്ങിയില്ല.
തര്‍ക്കം വഴക്കിലേക്ക് നീങ്ങിയതോടെ നവീദ് ഹെല്‍മറ്റു കൊണ്ട് വാസവിയുടെ തലയില്‍ ഇടിച്ചു. തുടര്‍ന്ന് ഫോൺ പിടിച്ചുവാങ്ങി നവീദ് കടന്നുകളഞ്ഞു. ഇതോടെ ഫോണ്‍ ലഭിക്കാന്‍ ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്തുക്കളെ വാസവി ഏൽപ്പിച്ചു.
ക്വട്ടേഷന്‍ പ്രകാരം വേളാച്ചേരി സ്വദേശികളായ എസ് ഭാസ്‌കര്‍, ശരവണന്‍, ബാഷ എന്നിവര്‍ നവീദിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് ഫോൺ തിരികെ വാങ്ങി. നവീദിനെ വിട്ടു നൽകണമെങ്കിൽ രണ്ടു ലക്ഷം രൂപ നൽകണമെന്നു സുഹൃത്തുക്കളെ വിളിച്ചുപറഞ്ഞു. പണം ലഭിക്കാത്തതിനാൽ നവീദിനെ ഉപേക്ഷിച്ച് സംഘം രക്ഷപ്പെട്ടു.
നവീദ് പൊലീസില്‍ പരാതി നല്‍കിയതോടെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ വാസവിയുടെ ക്വട്ടേഷനാണ് ഇതെന്ന് വ്യക്തമായി. പൊലീസ് ചോദ്യം ചെയ്‌തെങ്കിലും നവീദിനെ ഉപദ്രവിക്കാൻ താൻ പറഞ്ഞിട്ടില്ലെന്നും ഫോൺ തിരികെ വാങ്ങാൻ മാത്രമാണു ഏൽപ്പിച്ചതെന്നും വാസവി പറഞ്ഞു.
അന്വേഷണത്തില്‍ നവീദിനെ മര്‍ദ്ദിക്കാന്‍ വാസവി ആവശ്യപ്പെട്ടിരുന്നുവെന്ന് വ്യക്തമായതോടെ പൊലീസ് അറസ്‌ര്‍ രേഖപ്പെടുത്തുകയായിരുന്നു.