Webdunia - Bharat's app for daily news and videos

Install App

ഉറങ്ങിയാല്‍ ഉടന്‍ മരണം; മൂന്ന് വയസുകാരിക്ക് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ രോഗം !

ഉറങ്ങിയാല്‍ ഉടന്‍ മരണം; മൂന്ന് വയസുകാരിക്ക് അപൂര്‍വ്വ രോഗം !

Webdunia
ശനി, 25 നവം‌ബര്‍ 2017 (16:53 IST)
ലണ്ടന്‍:  ഉറങ്ങിയാല്‍ മരിക്കുമോ?. ഒരിക്കലും ഇല്ലെന്നാകും നിങ്ങളുടെ അഭിപ്രായം. എന്നാല്‍ അങ്ങനെ ഒരു രോഗമാണ് സ്പെയിനിലെ സമോറയില്‍ നിന്നുള്ള ബാലിക നേരിടുന്നത്. പൗല ടെക്‌സെയ്‌റയെന്ന പെണ്‍കുട്ടിയാണ് ഉറങ്ങുമ്പോള്‍ മരണത്തിലേക്ക് വീഴുന്നത്.
 
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഈ രോഗം കാരണം കുട്ടിയുടെ മാതാപിതാക്കള്‍ ഉറങ്ങിയിട്ട് നാലുവര്‍ഷത്തോമായെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയുന്നു. മൂന്ന് വയസ് മാത്രമുള്ള പിഞ്ചു കുട്ടിയാണ് ഇത്തരത്തില്‍ രോഗത്തിന് അകപ്പെട്ടിരിക്കുന്നത്.
 
ലോകത്ത് തന്നെ ആകെ ആയിരം മുതല്‍ 1200 പേര്‍ക്കു മാത്രമുള്ള അപൂര്‍വ്വ രോഗമാണ് ഓണ്‍ഡൈന്‍ സിന്‍ഡ്രോം. എപ്പോള്‍ ഉറങ്ങിയാലും ശ്വാസം നിലച്ചുപോവുമെന്നതാണ് ഈ രോഗത്തിന്റെ ഏറ്റവും വലിയ ഭീകരത. മകള്‍ അനുഭവിക്കുന്ന ഈ രോഗം കാരണം തങ്ങളുടെ ഉറക്കം നഷ്ടപ്പെട്ടതായി അമ്മ സില്‍‌വാന പറയുന്നത്. ജീവിതാവസാനം വരെ ഇതിനു മാറ്റമുണ്ടാവില്ലെന്നും സില്‍വാന വേദനയോടെ കൂട്ടിച്ചേര്‍ത്തു. 
 
പകല്‍ സമയങ്ങളില്‍ സാധാരണ കുട്ടികളെ പോലെ സ്‌കൂളില്‍ പോവുകയും കളിക്കുകയുമെല്ലാം പൗല ചെയ്യുന്നുണ്ട്. എന്നാല്‍ രാത്രിയാവുന്നതോടെ രക്ഷിതാക്കളുടെ ആധി കൂടുകയാണ്. ഉറങ്ങിയാല്‍ ജീവന്‍ നിലനിര്‍ത്താന്‍ പൗലയ്ക്ക് എല്ലാ രാത്രിയും വെന്റിലേറ്റര്‍ നിര്‍ബന്ധമാണ്. പക്ഷേ അത് ഒരു ഉപകരണമാണ് എപ്പോള്‍ വേണമെങ്കിലും അതിന് തകരാര്‍ സംഭവിക്കാം അതുകൊണ്ട് തന്നെ കുട്ടിയെ ശ്രദ്ധിക്കാന്‍ ഒരാള്‍ അടുത്ത് വേണമെന്നും സില്‍‌വാന വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒഴുക്ക് തെക്ക്- കിഴക്ക് ദിശയിൽ: കണ്ടെയ്നറുകൾ തൃശൂർ- എറണാകുളം തീരത്തേക്ക് ഒഴുകിയെത്താൻ സാധ്യത

ജോലിയിൽ കയറി ദിവസങ്ങൾ മാത്രം, പാലക്കാട് പോലീസ് ഉദ്യോഗസ്ഥൻ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

ഹൈസ്കൂൾ ക്ലാസുകളിലെ അര മണിക്കൂർ സമയവർധന അടുത്തയാഴ്ച പ്രാബല്യത്തിൽ

'ദിയയ്ക്ക് ആവശ്യം നായയെ, ഭർത്താവിന്റെ സംസാരം പൂവാലനെ പോലെ, കൃഷ്ണകുമാർ വസ്ത്രത്തിൽ പിടിച്ച് വലിച്ചു': യുവതികളുടെ ആരോപണങ്ങളെല്ലാം വ്യാജം?

പണം എ.ടി.എമ്മിൽ നിന്നെടുത്ത് ദിയയ്ക്ക് കൊടുത്തെന്ന ജീവനക്കാരുടെ വാദം പൊളിയുന്നു

അടുത്ത ലേഖനം
Show comments