സിറിയയില്‍ കൊടുംപട്ടിണി; ജനങ്ങള്‍ ഭക്ഷിക്കുന്നത് ചപ്പുചവറുകള്‍ !

സിറിയയില്‍ കൊടുംപട്ടിണി !

വെള്ളി, 24 നവം‌ബര്‍ 2017 (16:35 IST)
വിശപ്പടക്കാനായി സിറിയല്‍ ജനത ഭക്ഷിക്കുന്നത് ചപ്പുചവറുകളെന്ന് റിപ്പോര്‍ട്ട്. യുദ്ധക്കെടുതികള്‍ രൂക്ഷമായ സിറിയയുടെ കിഴക്കൻ മേഖലയിലാണ് കൊടുംപട്ടിണി. വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ ഭാഗമായി ഐക്യരാഷ്ട്ര സഭ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇത്തരത്തില്‍ ഞെട്ടിക്കുന്ന വിവരം പുറത്ത് വന്നത്.
 
ഗൗത്ത,ദൗമ മേഖലകളിലാണ് പട്ടിണി രൂക്ഷം. ഇവിടങ്ങളില്‍ സിറിയൻ സേന ഉപരോധനം ഏര്‍പ്പെടുത്തിയതോടെയാണ് ജനങ്ങള്‍ പട്ടിണിയിലായത്. ഈ പ്രദേശത്ത് നിന്നുള്ള ചിത്രങ്ങൾ വിവിധ വാർത്താ ഏജൻസികൾ കഴിഞ്ഞദിവസങ്ങളില്‍ പുറത്തുവിട്ടിരുന്നു. 
 
2012 മുതൽ കിഴക്കൻ ഗൗത്ത, ദൗമ മേഖലകളിൽ റേഷൻ വിതരണം പൂർണ്ണമായും തടസപ്പെട്ടു. ഇതിലൂടെ സിറിയൻ സർക്കാർ പ്രദേശവാസികളെ കൊടുംപട്ടിണിയിലേക്കാണ് തള്ളിവിട്ടത്. ഭക്ഷ്യധാന്യങ്ങൾ ലഭിക്കാതായതോടെ ജനങ്ങൾ പട്ടിണിയിലായി.ചിലർ കന്നുകാലികൾക്കുള്ള വൈക്കോലും, ചപ്പുചവറുകളും കഴിച്ച് ചിലർ വിശപ്പടക്കി. പോഷകാഹാരക്കുറവ് കാരണം മിക്ക കുട്ടികളും എല്ലുന്തി വിരൂപരായ അവസ്ഥയിലാണുള്ളത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ബൈക്ക് വാങ്ങാന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വില്‍ക്കാന്‍ ശ്രമിച്ച യുവാക്കള്‍ അറസ്റ്റില്‍