‘നന്നായി വസ്ത്രം ധരിച്ചിട്ട് വന്നാല്‍ മതി’; ചാനല്‍ അവതാരകയ്ക്ക് ഫുട്ബോള്‍ ആരാധകരുടെ സ്പെഷ്യല്‍ ഉപദേശം
അവതാരകയ്ക്ക് ഫുട്ബോൾ ആരാധകരുടെ സ്പെഷ്യല്‍ ഉപദേശം
2018 ഫുട്ബോള്‍ ലോകകപ്പിന് മുന്നോടിയായി ഡിസംബര്‍ 1 ന് റഷ്യയിലാണ് പരിപാടികൾ നടക്കുന്നത്. മാധ്യമ പ്രവർത്ത മിരയ കോമാന്തയാണ് പരിപാടിയുടെ അവതാരകയെന്നാണ് വിവരം. വിവരമറിഞ്ഞ ഇറാനിയൻ ഫുട്ബോൾ ആരാധകർ മിരയയ്ക്ക് ഒരു ഉപദേശം കൊടുത്തിരിക്കുകയാണ്. അതാണിപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.
നന്നായി വസ്ത്രം ധരിക്കണമെന്നാണ് റഷ്യക്കാരിയ മാധ്യമപ്രവര്‍ത്തകയ്ക്ക് ഇറാനിയന്‍ ഫുട്ബോള്‍ ആരാധകരുടെ ഉപദേശം. കാരണം മറ്റൊന്നുമല്ല, മതനിയമങ്ങള്‍ ശക്തമാണ് ഇറാനിൽ. വസ്ത്ര ധാരണം വളരെ പ്രധാനപ്പെട്ടതുമാണ്.
മിരയ കോമാന്ത അല‍്പ്പ വസ്ത്രം ധരിച്ചാണ് പരിപാടി അവതരിപ്പിക്കുന്നതെങ്കിൽ ഇറാനിയൻ ചാലനുകളിൽ ലൈവ് സംപ്രേഷണം അനുവദിക്കില്ല. ഇങ്ങനെയാണെങ്കിൽ ഇറാനിലെ ഫുട്ബോൾ ആരാധകർക്ക് പരിപാടി കാണാൻ കഴിയില്ല. താന്‍ അവതാരകയാകാന്‍ പോകുന്നു എന്ന് പ്രഖ്യാപിച്ച ഉടനെ ഇറാനില്‍ നിന്നുള്ള ആരാധകരുടെ ഉപദേശവും തുടങ്ങിയതായി മരിയ പറഞ്ഞു.